ഇത് സ്ട്രൈഞ്ചേഴ്സിനോട് പേര് പറയാത്ത നമ്മുടെ ആ പഴയ സെലിൻ തന്നെയാണോ…? | Madonna Sebastian

Madonna Sebastian : മലയാളികളുടെ പ്രിയപ്പെട്ട നടിയ്ക്ക് ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിലെ ഗാനാലാപനത്തിലൂടെ സിനിമ രംഗത്ത് ചുവടുകൾ വെച്ച താരം അൽഫോൻസ്‌ പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് നായികാ കഥാപാത്രമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശക്തമായ അഭിനയം കാഴ്ചവെക്കാൻ കഴിഞ്ഞ താരം അന്യ ഭാഷകളിലും സജീവമാണ്.

തമിഴിലെ കാതലും കടന്തു പോകും എന്ന സിനിമയിലും മലയാളത്തിലെ കിംഗ് ലയർ എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം സിനിമ രംഗത് തന്റേതായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ ഒരു താരമാണ് മഡോണ സെബാസ്റ്റ്യൻ. കൂടാതെ പ്രേമത്തിന്റെ തെലുങ്കു റീമേക്കിലും മലയാളത്തിലെ അതേവേഷം അവതരിപ്പിച്ചത് മഡോണ തന്നെയാണ്.

കൂടാതെ കാവൻ എന്ന ചിത്രത്തിൽ രണ്ടാമതും വിജയ് സേതുപതിയോടൊപ്പം അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. ശേഷം ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പാ പാണ്ടി എന്ന സിനിമയിലും മഡോണ എത്തിയിരുന്നു. കൂടാതെ ഇബ്ലിസ്, വൈറസ് എന്നീ മലയാള ചിത്രങ്ങളിലും മഡോണ അഭിനയമികവ് പുലർത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരത്തിന്റെ പുത്തൻ ചിതങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒഴുക്കിൽ എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം…