ഇച്ചായനും മകനുമൊപ്പം; താരപുത്രനെ കയ്യിലെടുത്ത് മാധവ് സുരേഷ്, പുതിയ സിനിമക്ക് മുന്നേ മിന്നൽ മുരളിക്കൊപ്പം ഇത്തിരി നേരം ഒത്തിരി കാര്യം.!! | Madhav Suresh With Tovino Thomas And Son

Madhav Suresh With Tovino Thomas And Son : മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് സുരേഷ് ഗോപിയുടെത്. നാലു മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടുത്തിടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ആൺ മക്കളായ ഗോകുലും മാധവും സിനിമാ മേഖലയിൽ സജീവ സാന്നിധ്യമാണ്.

സിനിമ മേഖലയിലേക്ക് മാധവ് സുരേഷ് എത്തിയത് കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മാധവ് സുരേഷ് തന്റെ യാത്രകളുടെ ചിത്രങ്ങളും മറ്റു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മലയാളികളുടെ ഇഷ്ടതാരമായ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് മാധവ് എത്തിയത്.

കൂടാതെ ടോവിനോ തോമസിന്റെ മകനോടത്തുള്ള ചിത്രവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. രസകരമായ ക്യാപ്ഷൻ നൽകിയാണ് താരം ഈ ചിത്രം പങ്കുവെച്ചത്. വൺ വിത്ത് ടി ടി ആൻഡ് വിത്ത് ടി ടി ടി എന്ന ക്യാപ്ഷൻ ആണ് ശ്രദ്ധേയമായത്. നിരവധി ആരാധകരാണ് മാധവ് പങ്കുവെച്ച പുതിയ ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ മാധവ് തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.

സിനിമയ്ക്ക് വേണ്ടി താനും ചേട്ടനും ഒരു പ്രത്യേക എഡ്യൂക്കേഷനും മറ്റും നേടിയിട്ടില്ല എന്നും ഒരുപക്ഷേ സുരേഷ് ഗോപിയുടെ മകൻ ആയതുകൊണ്ട് തന്നെയാണ് എനിക്കും ചേട്ടനും സിനിമയിലേക്ക് അവസരം ലഭിച്ചിട്ടുള്ളത്. ഞങ്ങളുടെ ഒപ്പം എപ്പോഴും സുരേഷ് ഗോപി എന്ന ടാഗ് ലൈൻ ഉണ്ടായിട്ടുണ്ട് എന്നാൽ തന്റെ മക്കൾക്ക് സിനിമയിൽ അവസരം വാങ്ങിത്തരാമെന്ന് ഇതുവരെ അദ്ദേഹം പറഞ്ഞിട്ടില്ല. ആ രീതിയിലുള്ള ഒരു സമീപനവും അദ്ദേഹം ഇതുവരെ സ്വീകരിച്ചിട്ടുമില്ല എന്നാണ് മാധവ് വ്യക്തമാക്കിയത്. അച്ഛൻ ചെയ്ത ഒരു പിടി മികച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെപ്പോലെ ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്കും ചെയ്യാനാഗ്രഹമുണ്ട് എന്നും മാധവ് പങ്കുവെച്ചിരുന്നു.