ഐശ്വര്യയും താനും ഒരുമിക്കേണ്ടതായിരുന്നു. എന്നാൽ അത് നഷ്ടമായി… ദുഖം പങ്ക് വച്ച് മാധവൻ!!!

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് മാധവൻ. പ്രണയാർദ്രമായ മാധവന്റെ കണ്ണുകൾ പ്രേക്ഷകരുടെ മനസ് കവർന്നതാണ്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. തമിഴിൽ മാത്രമല്ല ഹിന്ദിയും താരം ഭാഗ്യപരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട്.

മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലെ ഓർമ്മകുറിപ്പ് പങ്ക് വയ്ക്കുകയാണ് താരമിപ്പോൾ. പ്രകാശ് രാജ് മോഹൻലാൽ ഐശ്വര്യറായ് എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തിൽ പ്രകാശ് രാജിന്റെ അഭിനയം എടുത്തു പറയേണ്ട ഒന്നായിരുന്നു. എന്നാൽ പ്രകാശ് രാജ് അവതരിപ്പിച്ച് റോളിൽ ആദ്യം മാധവനെയായിരുന്നു പരിഗണിച്ചിരുന്നത്.

അതിനെ കുറിച്ച് ഒരു മാഗസിനു വേണ്ടി നൽകിയ അഭിമുഖത്തിലാണ് മാധവൻ മനസ്സ് തുറക്കുന്നത്. സന്തോഷ് ശിവന്റെ ശുപാർശയിലാണ് ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുത്തത്. ഹിന്ദി സീരിയലുകളിലും പരസ്യത്തിലുമാണ് മുൻപ് അഭിനയിച്ചിട്ടുള്ളത്. സ്‌ക്രീൻ ടെസ്റ്റ് നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കാരണം ആ കഥാപാത്രത്തിന് ചേരുന്നതല്ലെന്ന് മണിരത്‌നം സാർ പറയുകയായിരുന്നു.

സൂപ്പർതാരമായിരുന്ന ഐശ്വര്യറായുമായി അഭിനയിക്കാൻ ഭാഗ്യമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് കിട്ടേണ്ട റോൾ ആണ് പ്രകാശ് രാജ് സാറ് അഭിനയിച്ചത്. ഇരുവറും ദിൽസേയും കഴിഞ്ഞ് മൂന്ന് വർഷത്തിനു ശേഷമാണ് അലൈപായുതേ എന്ന ചിത്രത്തിലേയ്ക്ക് അദ്ദേഹം എന്നെ ക്ഷണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.