ഇതേ ലോലിക്കയാണേ”.. ഇത്രയും നിഷ്കളങ്കവും സത്യസന്ധവുമായ റിവ്യൂ ഇത് വരെ കണ്ടിട്ടേ ഇല്ലാ സൂപ്പർ.!! വീഡിയോ കാണാം 😍😍

കുട്ടികളുടെ വീഡിയോ കാണാൻ വളരെ രസകരമാണ്. കൊറോണ കാലമായത് കൊണ്ട് തന്നെ സ്കൂളുകൾ ഇല്ല എങ്കിലും കുട്ടികൾ ഓൺലൈൻ ക്ലാസ്സുമായി തിരക്കിലാണ്. ക്‌ളാസ്സുകൾക്കൊപ്പം തന്നെ കുട്ടികളുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഒരു കൊച്ചു മിടുക്കിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ലോലിക്ക പരിചയപ്പെടുത്തുകയാണ് കക്ഷി. ആദ്യമായി വീഡിയോ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് ആൾക്കുണ്ടെന്ന് നോക്കിയാൽ മനസിലാകും.

എന്നിരുന്നാലും വളരെ രസകരമായാണ് ഈ മിടുക്കിക്കുട്ടി ലോലിക്കയെ കുറിച്ച് അവതരിപ്പിച്ചിരിക്കുന്നത്. “ഇത് ലോലിക്കയാണ് എന്ന് തുടങ്ങുന്ന വാചകങ്ങളോട് കൂടിയാണ് വീഡിയോ തുടങ്ങുന്നത്. പച്ച ലോലിക്കയും പഴുത്തതും കാണിച്ചുതരുന്നുണ്ട്.

ഈ വീഡിയോ കണ്ടാൽ കാണുന്നവരുടെ വായിൽ പോലും വെള്ളമൂറും. അത്രയ്ക്കും ഭാവാഭിനയത്തോടെയാണ് അവതരിപ്പിക്കുന്നത്. “എന്തു രസആണ് മോൾടെ വർത്താനം ഹോ പുളിച്ചിട്ട് വായേല് വെള്ളം നിറയുന്നു” എന്നിങ്ങനെ നിരവധി കമൻറ്റുകളും ലൈക്കുകളും ഈ വീഡിയോക്ക് കിട്ടിയിട്ടുണ്ട്.