വാക്ക് പാലിച്ച് EVM മോട്ടോഴ്സ്.!! കുടുംബത്തിനൊപ്പം പുതിയ നേട്ടവുമായി നിർമാതാവ്; സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സഹകരണത്തോട് പുത്തൻ കൂടി മിനികൂപ്പർ ഇങ്ങ് എടുത്തോണ്ട് പോന്നു.!! | Listin Stephen New Mini Cooper

Listin Stephen New Mini Cooper : മലയാള സിനിമയിൽ വണ്ടി ഭ്രാന്തന്മാരായ ഒരുപാട് താരങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. എന്നിരുന്നാൽ പോലും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് അത്തരത്തിൽ ഒരു കമ്പം ഉണ്ടോ എന്ന കാര്യം മലയാളികൾക്ക് അത്ര പരിചയമൊന്നുമില്ല.

ക്യാമറകണ്ണുകൾക്ക് മുന്നിൽ തിളങ്ങുന്ന താരങ്ങൾക്കൊക്കെ ഒരുപാട് ഫാൻ ബേസുകളും അസോസിയേഷനുകളും പ്രവർത്തിക്കുമ്പോൾ തന്നെ തന്റേതായ കഴിവും വ്യക്തിത്വവും കൊണ്ട് എന്നും സിനിമ മേഖലയിൽ വേറിട്ട ശബ്ദമായി മാറിയ താരമാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്ത മലയാള സിനിമയിലേക്ക് കടന്നുവന്ന താരം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ആണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ആടുജീവിതം ഉൾപ്പെടെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ കഴിഞ്ഞ ലിസ്റ്റിൻ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി പോസ്റ്റുകൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇതിനു മുൻപ് വിപണിയിലെത്തിയ പല ആഡംബര വാഹനങ്ങളും ലിസ്റ്റിൻ സ്വന്തമാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ ഇന്ത്യയിലെ പ്രീമിയം വാഹനങ്ങളിൽ ആഡംബര വാഹനങ്ങളുടെ റാണി എന്നറിയപ്പെടുന്ന മിനി കൂപ്പർ എന്ന കുഞ്ഞൻ കാറ് സ്വന്തമാക്കിയ വിശേഷം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുമ്പോൾ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മറ്റാഡംബര വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ അവയിൽ നിന്നൊക്കെ ഒതുക്കമുള്ളതും വിലയിൽ കുറവുള്ളതുമായ മിനി കൂപ്പർ സീരീസിലെ എസ് ജോൺ കൂപ്പർ വർക്കിലെ സ്പെഷ്യൽ ട്രാക്കെഡിഷനാണ് ലിസ്റ്റിൻ തന്റെ പോർച്ചിൽ എത്തിച്ചിരിക്കുന്നത്. ഏതാണ്ട് 42 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന വാഹനത്തിന് കൊച്ചിയിലെ കണക്കനുസരിച്ച് ഓൺറോഡ് വില 54 ലക്ഷത്തിന് മുകളിലാണ്. കൊച്ചിയിലെ മിനിയുടെ പ്രീമിയം ഡീലർഷിപ്പറായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ലിസ്റ്റിൽ കുടുംബസമേതം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത് ഇതിൻറെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പം എത്തി തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന് എതിരേറ്റത്. നിരവധിപേർ താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ത്രീ ഡോർ മോഡൽ ആണെങ്കിലും റോഡ് പ്രസൻസിന് യാതൊരു പ്രശ്നവും ഇല്ലാത്ത മിനി കൂപ്പർ വാഹനങ്ങൾക്ക് ഇന്ന് മലയാള സിനിമയിലെ താരങ്ങൾക്കിടയിൽ വലിയ അംഗീകാരവും സ്വാധീനവും ആണുള്ളത്.