പാപ്പിയെ ഒറ്റക്കായി അപ്പച്ചൻ പോയിട്ട് ഒരാണ്ട്.!! മ രി ക്കില്ല, മറക്കില്ല ഇന്നച്ചൻ ഞങ്ങളുടെ മനസ്സിൽ; ചിരിയോർമ്മകളിൽ കണ്ണീരണിഞ്ഞ് ലാലേട്ടനും ദിലീപേട്ടനും.!! | Innocent Remembrance Day

Innocent Remembrance Day : തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ട് മലയാളികൾക്ക് ഒരായുസ്സ് മുഴുവൻ ഓർത്തു പൊട്ടിച്ചിരിക്കാനുള്ള വക നൽകി സിനിമ മേഖലയോടും ആളുകളോടും വിട പറഞ്ഞ താരമാണ് ഇന്നസെൻറ്.

രണ്ടു വർഷങ്ങൾക്കു മുൻപ് ആരോഗ്യപ്രശ്നങ്ങൾ കാരണം മലയാള സിനിമയിൽ നിന്ന് അരങ്ങൊഴിഞ്ഞ ഈ കലാകാരന് ഇന്നും മലയാളികളുടെ മനസ്സിൽ നൂറിൽ നൂറാണ് മാർക്ക്. ഹാസ്യ കഥാപാത്രവും പ്രതിനായക സ്വഭാവമുള്ള റോളുകൾ ഒക്കെയും തന്റെ കയ്യിൽ ഭദ്രമാണെന്ന് അദ്ദേഹം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഏത് കഥാപാത്രം ലഭിച്ചാലും അതിനെയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് 100% നീതിപുലർത്തി തന്നെയായിരുന്നു അദ്ദേഹം ക്യാമറ കണ്ണുകൾക്ക് മുന്നിൽ എത്തിച്ചിരുന്നത്.

മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞതുപോലും. മനസ്സിനെയും ശരീരത്തെയും തളർത്തുന്ന അർബുദരോഗം പിടിപെട്ടപ്പോൾ അതിനെയും നിറഞ്ഞ പുഞ്ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്. തന്നിലൂടെ മറ്റുള്ളവർക്ക് മാതൃക കാണിക്കുക എന്ന ലക്ഷ്യത്തിൽ അർബുദത്തെ പ്രതിരോധിക്കുവാനുള്ള നിരവധി മാർഗ്ഗങ്ങൾ അദ്ദേഹം ആളുകളിലേക്ക് എത്തിച്ചു. ക്യാൻസർ വാർഡിലെ ചിരി എന്ന അദ്ദേഹത്തിൻറെ ആത്മകഥ പോലും മറ്റുള്ളവർക്ക് രോഗത്തെ പൊരുതി ജയിക്കുവാനുള്ള പ്രചോദനമായി മാറുകയും ചെയ്തിരുന്നു.

രണ്ടു വർഷങ്ങൾക്കു മുൻപ് മാർച്ച് 26 ആം തീയതിയാണ് പ്രിയതാരം മലയാള സിനിമയോടും സിനിമ പ്രേമികളോടും വിടപറഞ്ഞ് ഇഹലോകത്തിലേക്ക് മറഞ്ഞത്. ഇന്ന് അദ്ദേഹത്തിൻറെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ദിലീപ് തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഹൃദയത്തിൽ എന്നും എന്ന ക്യാപ്ഷനോടെ അദ്ദേഹം പങ്കുവെച്ച ഇന്നസെന്റിന്റെ നിറഞ്ഞ പുഞ്ചിരിക്ക് താഴെ നിരവധി ആളുകളാണ് പൂച്ചെണ്ടുകൾ അർപ്പിച്ച് എത്തിയിരിക്കുന്നത്. ഇന്നും അദ്ദേഹം നമുക്കിടയിൽ ഇല്ല എന്ന സത്യം മനസ്സിലാക്കാൻ തന്നെ ബുദ്ധിമുട്ടാണെന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറയ്ക്കുന്നത്.