ലക്ഷ്‌മി പ്രമോദ് വീണ്ടും അമ്മയായി.!! പ്രേക്ഷക പ്രിയ പരമ്പര ‘പരസ്പരം’ നായികക്ക് ആൺ കുഞ്ഞ്; ആശുപത്രിയിൽ നിന്നും പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് താരം.!! | Lekshmi Pramod Again Blessed With Baby Boy

Lekshmi Pramod Again Blessed With Baby Boy : നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ലക്ഷ്മി അസർ. നിരവധി പരമ്പരകളിൽ ഇതിനോടകം തന്നെ മികച്ച വേഷങ്ങൾ ലക്ഷ്മി കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പരസ്പരം എന്ന ടിവി പരമ്പരയാണ് താരത്തിനു ഏറ്റവും അധികം ജനശ്രദ്ധ നേടിക്കൊടുത്തത്.

അതിനുശേഷം പിന്നീട് നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ തന്നെ പ്രണയത്തിലായിരുന്ന അസർ എന്ന യുവാവും ആയിട്ടാണ് ലക്ഷ്മി വിവാഹിതയായത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ ലക്ഷ്മി തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. താൻ തങ്ങളുടെ രണ്ടാമത്തെ പൊന്നോമനയ്ക്ക് ജന്മം നൽകാൻ പോകുന്ന വിവരവും ലേബർ റൂമിൽ കയറുന്നതിനു തൊട്ടു മുൻപ് അവതരിപ്പിച്ച നൃത്തവും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

ലക്ഷ്മിക്ക് ഏറ്റവും അധികം സപ്പോർട്ടായി നിൽക്കുന്നത് ഭർത്താവ് അസർ തന്നെയാണ്. ഇവരുടെ മൂത്തത് ഒരു പെൺകുഞ്ഞ് ആണ്. എന്നാൽ ഇപ്പോൾ താരം ജന്മം നൽകിയിരിക്കുന്നത് ഒരു ആൺകുഞ്ഞിനാണ്. ഫെബ്രുവരി 19ന് 2: 23 നാണ് ഇവർക്ക് ഒരു മകൻ ജനിച്ചത്. കുഞ്ഞിന്റെ മുഖം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി.

എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രം ലക്ഷ്മി തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ചു ഹോസ്പിറ്റലിൽ ഇരിക്കുന്ന ഒരു ദൃശ്യമാണ്. പങ്കുവെച്ച ചിത്രത്തിനു താഴെയായി ലക്ഷ്മി കുറിച്ചിരിക്കുന്നത് ഇങ്ങനെ ” hey happy to announce that we are blessed with a baby boy on 19 -2- 2024 @2:23 pm. This little bundle of joy wrapped in a white towel is the proof that love before first site is existe. Thanks Aton to my insta fam for the wishes and prayers.We seek your blessings for our little one.”