ഓരോ യാത്രയും ഓർമ്മപ്പെടുത്തലുകളാണ്; ഇനിയും ഒരുപാട് ദൂരെ പോകുവാനുണ്ട് എന്നൊരു ഓർമ്മപ്പെടുത്തൽ, അവധിക്കാലം തുടങ്ങുന്നു ചിത്രങ്ങൾ പങ്കുവെച്ച് ലേഖ എംജി ശ്രീകുമാർ.!! | Lekha MG Sreekumar Vacation Trip To Bahamas

Lekha MG Sreekumar Vacation Trip To Bahamas : ഗായകൻ എം.ജിയെ അറിയാത്ത ഒരു മലയാളിയും ഉണ്ടാവില്ല. മാന്ത്രിക ശബ്‌ദത്താൽ പ്രേക്ഷകരെ ആകർഷിക്കുന്ന അതുല്യ പ്രതിഭ. അദ്ദേഹം പാടുന്ന ഓരോ ഗാനവും പ്രേക്ഷകരുടെ ഹൃദയം കീഴടക്കും. വേഗമേറിയ ഗാനങ്ങൾ അവതരിപ്പിക്കുന്നതിൽ എം ജി ശ്രീകുമാറിനോളം കഴിവുള്ള ഒരു കലാകാരനും ഇല്ലെന്നു തന്നെ പറയാം.

സിനിമാ ലോകത്തും സംഗീത രംഗത്തും വർഷങ്ങളായി അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. നിരവധി ടിവി ഷോകളിലും ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിൻ്റെ സീസണുകളിലും വിധികർത്താവായി എംജി ശ്രീകുമാർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും ടെലിവിഷനിലെ നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായി തിളങ്ങുന്നു. ടെലിവിഷനിൽ മാത്രമല്ല, സോഷ്യൽ നെറ്റ്‌വർക്കുകളിലും താരം സജീവമാണ്. തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടുന്നത്തിൽ എംജിയും ഭാര്യ ലേഖയും ഒട്ടും മടി കാണിക്കാറില്ല.

ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പുതിയ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ എത്തിയിട്ടുള്ളത്. കരീബിയൻ രാജ്യത്ത് ഭാര്യയോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണിവ. തിരക്കുപിടിച്ച ജീവിതത്തിന് ഇടവേള നൽകാനും അവധിക്കാലം ആഘോഷിക്കാനുമാണ് ശ്രീകുമാറും ഭാര്യയും ഇവിടെയെത്തിയത്. 2000ലാണ് താരം വിവാഹിതനായത്. ലേഖ ശ്രീകുമാറാണ് ഭാര്യ.

ഭാര്യയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള ജീവിതവും ആരാധകർ സന്തോഷത്തോടെയാണ് നോക്കികാണുന്നത്. ഇരുവരും എപ്പോഴും കൂൾ ലുക്കിൽ ഫോട്ടോകൾ ഷെയർ ചെയ്യാറുണ്ട്. ലേഖയുടെ തോളിൽ കൈവച്ച് കൂളിംഗ് ഗ്ലാസ് ധരിച്ച് മോഡേൺ ആയി ശ്രീകുമാർ നിൽക്കുന്നതാണ് ചിത്രത്തിൽ ഒന്ന്. “Omg റൊമാൻസ് ഓവർലോഡ്” എന്ന അടിക്കുറിപ്പോടെ മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.