പ്രിയക്കും ഇസകുട്ടനും ഒപ്പം കെനിയയിൽ ദേവധൂതർ ഡാൻസുമായി ചാക്കോച്ചൻ; ഇത് ദേവദൂതർ പാട്ടിന്റെ പുതിയ ഗിറ്റാർ വേർഷൻ… | Kunjacko Boban Dances For Devadoothar Paadi Song With Family Malayalam

Kunjacko Boban Dances For Devadoothar Paadi Song With Family Malayalam : ഇൻസ്റ്റാഗ്രാമിൽ വൈറലായി ദേവദൂതർ പാട്ടിന്റെ പുതിയ ഗിറ്റാർ വേർഷൻ. കുഞ്ചാക്കോബോബന്റെ “ന്നാ താൻ കേസ് കൊട്” എന്ന പുതിയ സിനിമയോട് അനുബന്ധിച്ച് ഇറങ്ങിയ പ്രോമോ വീഡിയോയിയിൽ ഹിറ്റ് ആയിമാറിയ പാട്ടാണ് “ദേവദൂതർപാടി”. ഫോറെസ്റ് ക്യാമ്പിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പോയ ചാക്കോച്ചനെ കാത്തിരുന്നത് ഒരു വമ്പൻ സർപ്രൈസ്‌ ആയിരുന്നു.

മാറാബുഷ്ക്യാമ്പിലെ അംഗങ്ങൾ ചേർന്ന് ദേവദൂതർ പാട്ടിന്റെ ഗിറ്റാർ വേർഷനുമായി ഞെട്ടിക്കുകയായിരുന്നു. ഡിന്നർ പാർട്ടിക്കിടെയാണ് പുത്തിയ ഗിറ്റാർ വേർഷൻ ഞെട്ടലോടെ കുഞ്ചാക്കോ കേൾക്കുന്നത്. പിന്നീട് ഒപ്പം ചുവടുകൾവെച്ച് കുഞ്ചാക്കോയും, കുഞ്ഞ് ഇസഹാക് കുഞ്ചാക്കോയും അവരോടൊപ്പം ചേർന്നു. ഈ സന്തോഷ നിമിഷങ്ങൾ കുഞ്ചാക്കോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ ആയി പങ്കുവെക്കുകയായിരുന്നു. നിമിഷങ്ങൾക്കകം അത് പ്രേക്ഷകർ ഏറ്റടുത്തു.

മാറാബുഷ് ക്യാമ്പിനെ മെൻഷൻചെയ്തു ക്യാപ്ഷനുമിട്ടായിരുന്നു ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർക്കിടയിൽ ഈ വീഡിയോ ഷെയർ ചെയ്തതത്. ദേവദൂതർപാടി പാട്ടിന് ഇന്ന് ആരാധകർ ഏറെയാണ്. 1985ൽ ഇറങ്ങിയ മമ്മൂട്ടി നായകനായ “കാതോട് കാതോരം” എന്ന സിനിമയിലെ പാട്ടാണ് “ദേവദൂതർപാടി”. പിന്നീട് “ന്നാ താൻ കേസ് കൊട്” സിനിമയിലൂടെ പഴമയുടെ പാട്ടിനെ ഓർമപ്പെടുത്തുകയിരുന്നു. അന്നും ഇന്നും ഹിറ്റ് ആവുകയായിരുന്നു പാട്ട്.

അപ്പോഴാണ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച കുഞ്ചാക്കോയുടെ പുതിയ ഇൻസ്റ്റാഗ്രാം റീല് പോസ്റ്റ്. രണ്ടു കൈയ്യുംനീട്ടി പ്രേക്ഷകർ സ്വീകരിച്ചു. ഈ പുതിയ ഗിറ്റാർ വേർഷൻ ചെയ്തത് മലയാളികൾ അല്ല എന്നതാണ് ഏറെ അതിശയിപ്പിക്കുന്ന ഒന്ന്. ഏത് സന്തോഷ വാർത്തയും പ്രേക്ഷകരുമായി പങ്കുവെക്കുകയെന്നത് അന്നും എന്നും കുഞ്ചാക്കോ ചെയ്യുന്നതാണ്. അതുപോലെ തന്നെ ഈ സന്തോഷ നിമിഷങ്ങളും കുഞ്ചാക്കോ പ്രേക്ഷകരുമായി പങ്കുവെച്ചു. രണ്ടുലക്ഷത്തിനു മുകളിൽ ആളുകൾ ആണ് വീഡിയോ കണ്ടിരിക്കുന്നത്.