ഈ ക്രിസ്തുമസ് ദിനം ചാക്കോച്ചന് സമ്മാനിച്ചത് ഇരട്ടി മധുരം!! പ്രിയയെ മാറോട് ചേർത്ത് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ… | Kunchacko Boban Christmas Celebration Viral Malayalam

Kunchacko Boban Christmas Celebration Viral Malayalam : മലയാള സിനിമയ്ക്കും മലയാളസിനിമ പ്രേമികൾക്കും എന്നും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് കോളേജ് പെൺകുട്ടികളുടെ ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബൻ തിളങ്ങിയിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.

അതിനുശേഷം നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ കുഞ്ചാക്കോ ബോബനും അവസരം ലഭിച്ചു. ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ഹീറോയുടെ മനം കവർന്നത് പ്രിയ ആൻ സാമുവൽ എന്ന പെൺകുട്ടിയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു 2015ൽ കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഭാര്യക്കും മകനും ഒപ്പമുള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം പങ്കുവെച്ച് കഴിഞ്ഞു.

ഈ ക്രിസ്മസ് ദിനത്തിൽ ഇപ്പോൾ പ്രിയക്കൊപ്പം ഉള്ള ഏറ്റവും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ആദ്യചിത്രമായ അനിയത്തിപ്രാവിലെ ഓ പ്രിയേ എന്ന ഗാനവും ചിത്രത്തിന് പശ്ചാത്തലമായി ചേർത്തിട്ടുണ്ട്. പ്രാവുകൾക്കിടയിലൂടെ പ്രിയയുടെ കൈയും പിടിച്ചോടുന്ന ചാക്കോച്ചൻ ഇപ്പോഴും റൊമാൻറിക്ക് ഒട്ടും കുറയാതെ തന്നെ നിലനിർത്തുന്നല്ലോ എന്നാണ് ആരാധകരിൽ ഭൂരിഭാഗം ആളുകളും കമൻറ് ആയി കുറിച്ചിരിക്കുന്നത്.

ഒപ്പം വീഡിയോയ്ക്ക് താഴെ താരവും ഇങ്ങനെ കുറിച്ചിരിക്കുന്നു… “ഇന്ന് ഞാൻ സിനിമകളിൽ നന്നായി അഭിനയിക്കുന്നുണ്ടെങ്കിൽ അതിൻറെ വലിയൊരു പങ്കും നിനക്കാണ്. സ്വയം വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്റെയും എല്ലാത്തിനെയും വ്യത്യസ്തമായ കണ്ണിലൂടെ നോക്കിക്കാണാനും മികച്ചതിനെ പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്. ഓ പ്രിയേ എന്ന് എൻറെ ആദ്യ ചിത്രത്തിൽ തന്നെ പാടാൻ അവസരം നൽകിയ ദൈവത്തിനു പറ്റിയ തെറ്റല്ല. കാരണം എൻറെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ് എന്നാണ് പതിനേഴാം വിവാഹ വാർഷികത്തോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്. ആറു വർഷം നീണ്ട പ്രണയത്തിലൊടുവിൽ 14 വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് ഇവർക്ക് 2019ൽ ഒരു മകൻ പിറന്നത്

Rate this post