ഇരുപാതിയായി 25 വർഷം!! സിൽവർ ജൂബിലി കളറാക്കി ചോക്ലേറ്റ് ഹീറോ; പ്രണയ സൗധത്തിനു മുന്നിൽ സ്നേഹ ചുംബനവുമായി പ്രിയയും ചാക്കോച്ചനും… | Kunchacko Boban And Priya Ann Samuel Celebrating 25 Th Wedding Anniversary Malayalam

Kunchacko Boban And Priya Ann Samuel Celebrating 25 Th Wedding Anniversary Malayalam : മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരുപിടി നടന്മാരിൽ പ്രമുഖനാണ് കുഞ്ചാക്കോ ബോബൻ. 90 കളിൽ സിനിമയിൽ നിറഞ്ഞുനിന്ന സാന്നിധ്യം. മറ്റു നായകന്മാരെ പോലെ അത്രതന്നെ ശ്രദ്ധ നേടിയില്ലെങ്കിലും അഭിനയിച്ച സിനിമകളിൽ എത്രയും മികച്ച പ്രകടനം കാഴ്ചവെച്ച താര വ്യക്തിത്വം. കുഞ്ചാക്കോ ബോബൻ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രമാണ് ന്നാ താൻ കേസു കൊട് വ്യത്യസ്തമായ അഭിനയ മികവുകൊണ്ട് ഈ സിനിമ ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തു.

കുഞ്ചാക്കോ ബോബൻ എന്ന നടനിലെ മറ്റൊരു അതുല്യ പ്രതിഭയെയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് കൊണ്ടുവന്നത്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായക വേഷത്തിൽ എത്തിയ കുഞ്ചാക്കോ ബോബൻ പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. നായകനായും സഹനടനായും ഒട്ടനവധി ചിത്രങ്ങൾ. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സിനിമ മേഖലയിൽ താരം ഇപ്പോൾ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ എല്ലാ വിവരങ്ങളും ആരാധകരിൽ എത്താറുണ്ട്. കഴിഞ്ഞദിവസം താരത്തിന്റെ അമ്മയുടെ പിറന്നാൾ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വിശേഷമാണ് കുഞ്ചാക്കോ ബോബൻ ആരാധകരെ അറിയിച്ചിരിക്കുന്നത്. 2005ലാണ് താരം വിവാഹിതനാകുന്നത്. പ്രിയ ആൻ സാമുവൽ ആണ് താരത്തിന്റെ ഭാര്യ. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇവർക്ക് ഒരു മകൻ ജനിക്കുന്നത്.

മകന്റെ പേരാണ് ഇസഹാക്ക്. ലോകം വാഴ്ത്തുന്ന പ്രണയ സൗധത്തിനു മുന്നിൽ പ്രിയക്കൊപ്പം നിന്നുകൊണ്ടുള്ള ഒരു ചിത്രമാണ് പ്രേക്ഷകരുടെ പ്രിയ ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. 25 years of courtship. And celebrating that backdrop of the monument that epitomise love… എന്ന അടിക്കുറിപ്പ് ചേർത്ത് ആണ് താരം ഇരുവരുടെയും ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്. കൂടാതെ നിരവധി ആരാധകരും തങ്ങളുടെ പ്രിയനടന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

Rate this post