അടിപൊളി ടീമിനൊപ്പം വേളാങ്കണിക്ക് ഒരു സമൂഹ യാത്ര!! ചാക്കോച്ചനായിട്ട് പോയിട്ട് കുഞ്ചാക്കോയായിട്ട് തിരിച്ചു വരരുത് എന്ന് ആരാധകർ… | Kunchacko Boban And Family In Velankanni Trip Malayalam

Kunchacko Boban And Family In Velankanni Trip : മലയാള സിനിമയുടെ എവർഗ്രീൻ ചോക്ലേറ്റ് സ്റ്റാർ എന്ന് പറഞ്ഞാൽ അത് കുഞ്ചാക്കോ ബോബൻ മാത്രമാണ്. 90 കളിൽ നിറം, പ്രിയം, അനിയത്തിപ്രാവ് തുടങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ യുവാക്കൾക്കിടയിൽ ഉണ്ടാക്കിയ ഓളമൊന്നും മലയാളത്തിൽ മറ്റൊരു റൊമാന്റിക് ചിത്രവും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.സംവിധായകനും ചലച്ചിത്ര നിർമ്മതാവുമായ ബോബൻ കുഞ്ചാക്കോയുടെ മകനാണ് താരം.

ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ എത്തിയത് ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെയാണ്. ഒരു റൊമാന്റിക് ഫാമിലി എന്റർടൈൻമെന്റ് ചിത്രം ആയിരുന്ന അനിയത്തിപ്രാവ് വലിയ വിജയമാണ് നേടിയെടുത്തത്. മലയാളത്തിൽ അത് വരെ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി അത് മാറി. ഇതോടെ കുഞ്ചാക്കോ ശാലിനി എന്ന താരജോഡി ഹിറ്റ്‌ ആയി. ഇരുവരും ഒരുമിച്ചു അനേകം ചിത്രങ്ങൾ പിന്നീട് ചെയ്തു. ഇവർ തമ്മിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരുപാടു ആരാധകർ ഉണ്ട്. അത്രയധികം സ്വാധീനം ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്ത കുഞ്ചാക്കോ ബോബൻ ഇടക്ക് സിനിമയിൽ നിന്ന് ഒരു ബ്രേക്ക്‌ എടുത്തു.

എന്നാൽ അദ്ദേഹത്തിന്റെ തിരിച്ചു വരവ് പഴയതിലും ഗംഭീരം ആക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പഴയ ചോക്ലേറ്റ് ഹീറോയുടെ മറ്റൊരു മുഖം ആണ് പിന്നീട് ആരാധകർ കണ്ടത്. വ്യത്യസ്തമായ വേഷങ്ങൾ നിഷ്പ്രയാസം ചെയ്തു താരസിംഹസനത്തിലെ തന്റെ ഇരിപ്പിടം ഒന്നു കൂടി ഉറപ്പിച്ചാണ് താരം ഇപ്പോൾ നിൽക്കുന്നത്.123 ട്രാഫിക് മുതൽ ഇങ്ങോട്ട് വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങളുമെല്ലാം അടിപൊളിയായി ചെയ്ത് തന്റെ ചോക്ലേറ്റ് ഹീറോയെന്ന പഴയ ഇമേജ് പാടേ തിരുത്താൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. ഏറ്റവുമൊടുവിൽ ചെയ്ത “ന്നാ താൻ കേസ് കൊടു” എന്ന ചിത്രത്തിലെ വ്യത്യസ്തമായ വേഷം ഏറ്റവും ഭംഗിയയാണ് താരം ചെയ്തിരിക്കുന്നത്.

റിലീസിന് മുൻപേ തന്നെ അദ്ദേഹത്തിന്റെ ഒറ്റ ഡാൻസ് കൊണ്ട് ചിത്രത്തിന്റെ ഹൈപ്പ് ഉയർന്നതും നമ്മൾ കണ്ടതാണ്. പ്രായം കൂടും തോറും ഗ്ലാമർ കൂടി വരുന്നു എന്ന് ആരാധകർ സ്നേഹത്തോടെ കളി പറയാറുണ്ട് താരത്തിനോട്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്ക് വെയ്ക്കുന്ന ഒരു പതിവും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ കുടുംബവുമൊന്നിച്ചു വേളാങ്കണ്ണിക്ക്‌ പോകുന്ന ചിത്രം പങ്ക് വെച്ചിരിയ്ക്കുകയാണ് താരം.2005 ലാണ് തന്റെ ആരാധിക കൂടിയായ പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്. ഇരുവർക്കും 4 വയസ്സുകാരനായ ഒരു മകനുണ്ട്. ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്നാണ് കുഞ്ഞിന്റെ പേര്.

Rate this post