ശ്രീനിലയത്തിലെ മരുമകളാകാൻ കച്ച കെട്ടി ഒരുങ്ങിയ വേദിക!! വീടിന്റെ അവകാശത്തെച്ചൊല്ലി അച്ഛനോട് വഴക്കിട്ടു സിദ്ധു; കുടുംബവിളക്കിൽ അടുത്ത പ്രശ്നത്തിന് തിരികൊളുത്തി സിദ്ധാർഥ്… | Kudumbavilakku Today’s Episode 9/2/2023 Malayalam

Kudumbavilakku Today’s Episode 9/2/2023 Malayalam: മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. പരമ്പര തുടങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ കഥയുടെ വ്യത്യസ്തത കൊണ്ട് കുടുംബപ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു കുടുംബവിളക്ക്. ഒരു സ്ത്രീ കഥാപാത്രത്തിന് ഊന്നൽ കൊടുത്തുകൊണ്ട് വന്ന പരമ്പര കൂടിയാണ് കുടുംബവിളക്ക്. ഒരു കുടുംബവും അതിലെ സ്വരച്ചേർച്ചകളിലും നിന്ന് തുടങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിന് തന്നെ പുതിയ അടയാളമായി മാറിയ സീരിയലായ് കുടുംബവിളക്ക് ചർച്ച ചെയ്യപ്പെടാറുണ്ട്.

സുമിത്ര- സിദ്ധാർത്ഥ് ഇവരുടെ ജീവിതവും അതിലെ താളം തെറ്റലുകളിൽ നിന്നും തുടങ്ങിയ പരമ്പര പിന്നീട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ സുമിത്രയെയാണ് കാണിച്ചത്. ഇപ്പോഴിതാ പ്രതികാരഭാവവുമായി സിദ്ധു രംഗത്തെത്തിയിരിക്കുകയാണ്. സുമിത്രയെ സിദ്ധു ഉപേക്ഷിച്ച സമയത്ത് ശിവദാസമേനോൻ സുമിത്രക്കായി കൊടുത്ത വീട് തനിക്ക് തിരിച്ചുവേണം എന്ന ആവശ്യവുമായി ഇപ്പോൾ അയാൾ എത്തിയിരിക്കുന്നു.

എന്നാൽ അത് തിരിച്ചുകൊടുക്കാൻ തയ്യാറാവാതെ നിൽക്കുന്ന ശിവദാസമേനോനെ ഇന്നത്തെ പ്രൊമോയിൽ നമുക്ക് കാണാം. ശിവദാസമേനോന്റെ തീരുമാനത്തിന് മാറ്റമില്ലെന്നും തൻറെ മരണംവരെ ആ അവകാശം സുമിത്രക്കാണെന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലാണ് ഇന്നത്തെ പ്രമോ കാണിക്കുന്നത്. ഈ തീരുമാനം മാറ്റാനായി നിയമയുദ്ധത്തിന് പുറപ്പെടുകയാണ് സിദ്ധാർത്ഥ്. കഥയിൽ ഇനി ഒട്ടനേകം ട്വിസ്റ്റുകളുമായി ഈ പരമ്പര എത്തുന്നു.

ഈ പരമ്പരയിലെ വില്ലത്തിയായി അഭിനയിക്കുന്ന വേദിക എന്ന കഥാപാത്രവും അഭിനയം കൊണ്ട് ഒരുപാട് ശ്രദ്ധ നേടിയിട്ടുള്ള നടിയാണ്. ഇന്നത്തെ പ്രമോയിൽ നിന്നറിയാം കുടുംബവിളക്ക് സംഘർഷഭരിതമായ ഒരു പുത്തൻ ചരിത്രം കുറിക്കുകയാണ് എന്നത്. അച്ഛനും മകനും തമ്മിലുള്ള നിയമയുദ്ധം ഒരുപാട് സംഭവബഹുലമായ കാഴ്ചകളുടെ തുടക്കമാണ് എന്ന് മനസ്സിലാക്കാം. ഇനിയുള്ള ദിനങ്ങൾ കുടുംബവിളക്ക് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. എന്തായാലും പുതിയ എപ്പിസോഡുകൾക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post