സുമിത്ര- രോഹിത് വിവാഹം നടത്താൻ പുതിയ അടവുമായി വേദിക; ആശയക്കുഴപ്പത്തിൽ അച്ചാച്ചനും സരസ്വതിയമ്മയും… | Kudumbavilakku Today’s Episode 8/12/2022 Malayalam

Kudumbavilakku Today’s Episode 8/12/2022 Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് ഈ പരമ്പര പറയുന്നത്. അടുക്കളയിൽ മാത്രം ഒതുങ്ങിജീവിച്ചിരുന്ന സുമിത്രയെ സിദ്ധാർത്ഥ് തൻറെ ജീവിതത്തിൽ നിന്നും തഴയുകയായിരുന്നു. സുമിത്രയെ ഒഴിവാക്കി വേദിക എന്ന സഹപ്രവർത്തകയോടൊപ്പം പുതിയ ജീവിതം ആരംഭിച്ച സിദ്ദു ഇന്ന് നഷ്ടബോധത്തിൻറെ വക്കിലാണ്. സുമിത്രയെ തനിക്ക് പൂർണമായും നഷ്ടപ്പെടുന്നു എന്നറിയുമ്പോൾ സിദ്ധാർത്ഥിന് അത് സഹിക്കാൻ കഴിയുന്നില്ല.

സിദ്ധു സുമിത്രയിലേക്ക് തിരിച്ചുപോകുന്നത് വേദികക്കും വലിയ ഷോക്കാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വേദിക തൻറെ തന്ത്രങ്ങൾ ഒന്നു മാറ്റിപ്പയറ്റുന്നത്. വേദിക ശ്രീനിലയത്തിലേക്ക് എത്തുകയാണ്. എല്ലാവരെയും സ്നേഹിച്ചുകൊണ്ട് ഇനി ശ്രീനിലയത്തിലുണ്ടാകും വേദിക. സുമിത്ര രോഹിത് വിവാഹം മുൻപന്തിയിൽ നിന്ന് നടത്താനാണ് വേദികയുടെ തീരുമാനം. സുമിത്രയുടെ വിവാഹം നടത്തുവാൻ വേണ്ടതെല്ലാം വേദിക ചെയ്തിരിക്കും.

 

വേദികയുടെ പുത്തൻ പരിവേഷം കണ്ട് ഞെട്ടലോടെ, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സരസ്വതി അമ്മ. വേദികയോട് സരസു പറയുന്നുമുണ്ട്, ഈ വിവാഹം നടന്നാലും നടന്നില്ലെങ്കിലും നിന്നെക്കുറിച്ചുള്ള ശ്രീനിലയത്തുകരുടെ ചിന്തകൾക്ക് യാതൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. സുമിത്ര രോഹിത്തിനൊപ്പം ചേരാനാണ് വേദിക ആഗ്രഹിക്കുന്നത്. ഒരു സാധാരണ സ്ത്രീയുടെ കുടുംബജീവിതം പറഞ്ഞുകൊണ്ട് തുടങ്ങിയ കുടുംബവിളക്ക് ഇപ്പോൾ സങ്കീർണ്ണമായ പ്രശ്നത്തിലേക്ക് വന്നെത്തിരിക്കുകയാണ്.

ഒരു വശത്ത് ഇന്നത്തെ കാലത്തെ പെണ്ണായി സുമിത്ര മാറുമ്പോൾ സിദ്ധുവിനെ പാടെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യണം എന്ന് പറയുന്ന പ്രേക്ഷകർ മറ്റൊരു വശത്ത്….സിദ്ധുവും സുമിത്രയും ഒന്നിക്കണം എന്ന് പറയുന്ന പ്രേക്ഷകരുമുണ്ട്. ഇങ്ങനെയാണ് ഇപ്പോൾ കുടുംബവിളക്കിന്റെ നിലവിലെ മുന്നോട്ടുപോക്ക്…നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്.

Rate this post