സുമിത്ര പുനർ വിവാഹ വിഷയത്തിൽ മക്കൾ തമ്മിൽ അടിപിടി; പുരകത്തുമ്പോൾ വാഴ വെട്ടുന്ന സരസ്വതിയമ്മ… | Kudumbavilakku Today’s Episode 29/11/2022 Malayalam

Kudumbavilakku Today’s Episode 29/11/2022 Malayalam : ഇനി പറയേണ്ടത് ഇത് നടക്കുമോ ഇല്ലയോ എന്നത് മാത്രമാണ്…സരസ്വതി അമ്മയുടെ ചോദ്യം അവസാനിക്കുന്നിടത്ത് നിന്ന് ഈ ചോദ്യത്തിന് ഉത്തരം പറയാനുള്ള ഓപ്ഷൻ പ്രേക്ഷകരിലേക്കും നീളുകയാണ്. കാരണം സരസുവിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ശിവദാസമേനോൻ ഒരു നിശ്വാസം മാത്രം അവശേഷിപ്പിക്കുകയാണ്. സുമിത്രയുടെ പുനർവിവാഹം നടക്കുമോ? കുടുംബപ്രേക്ഷകരെല്ലാം വലിയ ആധിയിലാണ്.

അമ്മയുടെ വിവാഹത്തിൻറെ പേരിൽ മക്കൾ തമ്മിൽ കയ്യാങ്കളി വരെയായി..അനിയും പ്രതീഷും തമ്മിലുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിക്കുമ്പോൾ അവിടെ സുമിത്ര ഇടപെടുകയാണ്. ഇങ്ങനെയൊരു സന്ദർഭം ഇവിടെ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് ഇത്രയും കാലം താൻ ചിന്തിക്കാതിരുന്നത് എന്ന് സുമിത്ര നൽകുന്ന ഉത്തരം ശരിക്കും മക്കൾക്കുവേണ്ടിയുള്ളതോ അതോ രോഹിത്തുയുള്ള വിവാഹം ഉറപ്പിച്ച ശിവദാസമേനോനുള്ളതോ?

എന്താണെങ്കിലും സുമിത്രയെ വീണ്ടും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സിദ്ധു ശ്രീനിലയത്തിലേക്ക് വീണ്ടും തിരിച്ചെത്തുമ്പോൾ സുമിത്ര രോഹിത്തിന്റെ ഭാര്യയായി കഴിഞ്ഞിരിക്കുമോ എന്നത് ഒരു ചോദ്യം തന്നെയാണ്…”നീ പണ്ടുമുതലേ അമ്മയുടെ പക്ഷമാണ്…അച്ഛൻ നിനക്ക് ശത്രുവാണ്… ” അനിയുടെ വാക്കുകൾ മുൻപത്തേത് പോലെ സ്‌ട്രോങ് ആണ്. സിദ്ധു ശ്രീനിലയത്തിലേക്ക് മടങ്ങിവരുമ്പോൾ അച്ഛന് കൂട്ടാകുന്നത് അനി മാത്രമായിരിക്കും. സുമിത്രയുടെ ഈ വിവാഹക്കാര്യത്തിൽ എന്ത് നിലപാടെടുക്കണം എന്ന കാര്യത്തിൽ സരസു ഇപ്പോഴും സംശയത്തിലാണ്. സുമിത്ര രോഹിത്തിനൊപ്പം ചേരാനാണ് വേദിക ആഗ്രഹിക്കുന്നത്.

പലവിധ പാളയങ്ങളിലൂടെ, ഓരോ കഥാപാത്രങ്ങൾക്കും വേറിട്ട നിലപാടുകളുമായി, ആരെ പിന്തുണയ്ക്കണമെന്ന് അറിയാതെ ചിലരും… അങ്ങനെ ഒരു കാഴ്ചയാണ് സുമിത്രയുടെ വിവാഹക്കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. ഒരു സാധാരണ സ്ത്രീയുടെ കുടുംബജീവിതം പറഞ്ഞുകൊണ്ട് തുടങ്ങിയ കുടുംബവിളക്ക് ഇപ്പോൾ സങ്കീർണ്ണമായ ഒരു പ്രശ്നത്തിലേക്ക് വന്നെത്തിരിക്കുകയാണ്. ഒരു പക്ഷേ ഇന്നത്തെ കാലത്തെ പെണ്ണായി സുമിത്ര മാറുമ്പോൾ സിദ്ധുവിനെ പാടെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യണം എന്ന് പറയുന്ന പ്രേക്ഷകർ ഒരു വശത്ത്…എന്നാൽ അതിന് എതിര് നിൽക്കുന്നവർ മറുഭാഗത്ത്….ഇങ്ങനെയാണ് ഇപ്പോൾ കുടുംബവിളക്കിന്റെ പോക്ക്…

Rate this post