സിദ്ധുവിനെ കുറിക്കു കൊള്ളിച്ചു കൊണ്ട് അച്ചാച്ചന്റെ വാക്കുകൾ; മേനോന് കയ്യടിച്ചു പ്രേക്ഷകർ… | Kudumbavilakku Today’s Episode 28/2/2023 Malayalam

Kudumbavilakku Today’s Episode 28/2/2023 Malayalam:പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റ് ലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്. സുമിത്ര എന്ന കഥാപാത്രമായാണ് താരം വേഷം ഇടുന്നത്. താരത്തിന്റെ ഭർത്താവായി വേഷമിട്ടിരുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. സിദ്ധാർത്ഥ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹമോചിതരാവുകയും സ്വന്തം ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്നിടത്താണ് കഥ ഇപ്പോൾ എത്തിനിൽക്കുന്നത്. വേദിക എന്ന വ്യക്തിയാണ് ഈ പരമ്പരയിലെ നെഗറ്റീവ് അവതരിപ്പിക്കുന്നത്. വേദികയെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്താണ്.

വിവാഹശേഷം സിദ്ധാർത്തും വേദികയും തമ്മിലുള്ള ദാമ്പത്യം പരിപൂർണ്ണ പരാജയം ആയിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി രോഹിത് സുമിത്രയെ വിവാഹം കഴിക്കുന്നു. സുമിത്രയുടെ മകനായ പ്രതീഷിന്റെ ഭാര്യ സഞ്ജന ഗർഭിണിയാകുന്നതും , ഇപ്പോൾ അവർക്ക് ഒരു കുഞ്ഞു പിറന്നതുമാണ് കഥയിലെ പ്രധാന സംഭവമായി മാറിയിരിക്കുന്നത്. സഞ്ജനയുടെ ശുശ്രൂഷയ്ക്ക് വേണ്ടി സുമിത്ര രോഹിത്തിനൊപ്പം ശ്രീനിലയത്തിലേക്ക് താമസം മാറുന്നു. ഇപ്പോൾ സഞ്ചനയ്ക്ക് കുഞ്ഞുണ്ടായതിനു ശേഷം രോഹിത് കുഞ്ഞിനെ കളിപ്പിക്കുന്ന ദൃശ്യങ്ങളാണ് പരമ്പരയിൽ കാണിക്കുന്നത്.

രോഹിത്തിന്റെ കയ്യിൽ കളിച്ചു ചിരിച്ചു ചിരിക്കുന്ന കുഞ്ഞ് സിദ്ധാർത്ഥിന്റെ പക്കൽ എത്തുമ്പോൾ കരയുന്നു. കുഞ്ഞിനെ ഇപ്പോൾ കൈമാറിയാൽ കുഞ്ഞു കരയുമെന്ന് രോഹിത് പറയുന്നുണ്ട്. എന്നാൽ സിദ്ധാർത്ഥന്റെ അമ്മ പറയുന്നു കുഞ്ഞുങ്ങൾ ആവുമ്പോൾ ചിലപ്പോൾ കരയും അത് സ്വാഭാവികമാണെന്ന്. സിദ്ധാർത് എടുത്ത ഉടനെ കുഞ്ഞു കരയുന്നു. അപ്പോൾ സിദ്ധാർത്ഥിന്റെ അച്ഛൻ പറയുന്നു. കുഞ്ഞ് ദൈവീകമുള്ളതാണ്. അത് കൊണ്ടാണ് അത് സാത്താന്റെ കൈയിൽ എത്തുമ്പോൾ കരയുന്നതെന്ന്.

അച്ഛന്റെ ഈ വാക്കുകൾ സിദ്ധാർത്ഥന് ഒരു അടി ഏറ്റത് പോലെ ആകുന്നു. മനസ്സ് വിഷമിച്ച് നിൽക്കുന്ന സിദ്ധാർത്ഥിനെ വേദികയും കുറ്റപ്പെടുത്തുന്നുണ്ട്. കുഞ്ഞിനെ നിങ്ങളെ കാണിച്ചില്ലേ?അതോ സുമിത്രയും രോഹിത്തും തമ്മിലുള്ള റൊമാൻസ് കണ്ട് ചങ്കിടിച്ചു പോയതാണോ എന്ന് ചോദിക്കുന്നു.സിദ്ധാർത്ഥ് ഇനി എന്ത് ചെയ്യും എന്നതാണ് കഥയിലെ അടുത്ത ചോദ്യം,? കഥാമുഹൂർത്തങ്ങൾ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിയാൻ ആരാധകരും അതിയായ ആകാംക്ഷയിലാണ്. നിരവധി കമന്റുകൾ ആണ് പുതിയ എപ്പിസോഡിനെ കുറിച്ച് ആരാധകർ അറിയിച്ചു കൊണ്ടിരിക്കുന്നത്.

Rate this post