സിദ്ധുവിന്റെ അഭിനന്ദനത്തിനെ പൂക്കൾക്കിടയിൽ കൂർത്ത മുള്ളുകളോ? സുമിത്രയുടെയും രോഹിത്തി ന്റെയും സ്വപ്‌നങ്ങൾ തകർക്കാൻ അറ്റകൈ പ്രയോഗവുമായി സിദ്ധാർഥ് ഇറങ്ങുന്നു… | Kudumbavilakku Today’s Episode 26/12/2022 Malayalam

Kudumbavilakku Today’s Episode 26/12/2022 Malayalam : തന്റെ അവസാനത്തെ അടവുമായി സിദ്ധാർഥ്. സുമിത്രയുടെയും രോഹിത്തിന്റെയും കല്യാണവിശേഷങ്ങളുമായി പ്രേക്ഷകരുടെ പ്രിയപരമ്പര കുടുംബവിളക്ക് മുൻപോട്ട് പോകുമ്പോൾ വിവാഹം മുടക്കാനുള്ള പണി പതിനെട്ടും നോക്കി പരാജയപ്പെട്ട് അവസാനത്തെ അടവുമായി സിദ്ധാർത്തിന്റെ പുതിയ നീക്കം. തന്റെ അവസാനതന്ത്രം പുറത്തിറക്കും മുൻപായി രോഹിത്തിനെ വിളിച്ചുവരുത്തി മുഖാമുഖം കണ്ട് സംസാരിക്കുകയാണ് സിദ്ധു.

തന്റെ ആദ്യഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയും ഇപ്പോൾ മുത്തശ്ശിയാവാൻ ഒരുങ്ങുന്നവളുമായ സുമിത്രയെ വിവാഹം കഴിച്ച് സുമിത്രയ്ക്ക് പുതിയൊരു ജീവിതം കൊടുക്കാൻ തയ്യാറായ രോഹിത് വലിയ മനസിനുടമയാണെന്നും സുമിത്രയെ നിങ്ങൾ നന്നായി നോക്കുമെന്ന് എനിക്കറിയാമെന്നുമൊക്കെ രോഹിത്തിനോട് സിദ്ധാർത് പറയുന്നുണ്ട്. സിദ്ധാർത്തിന്റെ ഈ മാറ്റം എന്തിനുള്ള പുറപ്പാടാണ് എന്നറിയാതെ സംശയത്തിൽ നിൽക്കുകയാണ് രോഹിത്.

പ്രേക്ഷകർ ഏറെ കാത്തിരുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടക്കുമോ ഇല്ലയോ എന്നുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി തുടർന്നുവരുന്ന എപ്പിസോഡുകളിൽ പ്രതീക്ഷിക്കാം. സിദ്ധാർത്ഥിന്റെ ആഗ്രഹം പോലെ സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം മുടങ്ങുമോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നുവന്നിരിക്കുന്നത് കൊണ്ട് ആകാംക്ഷയോടെ ടിവി പ്രേക്ഷകർ ഏവരും കുടുംബവിളക്കിന്റെ എല്ലാ എപ്പിസോഡുകളും ഇപ്പോൾ മുടങ്ങാതെ കാണുന്നുണ്ട്. കാണികളെ സംശയത്തിലാക്കുന്ന വിധത്തിലാണ് കഥയുടെ ഇപ്പോഴത്തെ പോക്ക്.

സംഭവബഹുലമായ കഥാപാശ്ചാത്തലത്തിലൂടെ കടന്നുപോകുമ്പോൾ കഥയ്ക്ക് മാറ്റുകൂട്ടുവാൻ ഇനി വേദികയുടെ മുൻ ഭർത്താവ് സമ്പത്തിന്റെ കടന്നുവരവാണ്. സമ്പത്തിനെ കണ്ട് സംസാരിക്കുന്ന സിദ്ധു എന്തായിരിക്കും പറയുക എന്നുള്ളത് വരും എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. സമ്പത്ത് വീണ്ടും വേദികയെ തിരികെ തന്റെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കണം എന്നാവുമോ സിദ്ധാർഥ് ആവശ്യപ്പെടുക. അതോ സുമിത്രയെ തനിക്ക് തിരികെ ലഭിക്കാൻ തന്റെ കൂടെ നിൽക്കാമോ എന്നാകുമോ? ഉത്തരമില്ലാത്ത പല ചോദ്യങ്ങളുമായി കുടുംബവിളക്ക് സുമിത്രാ രോഹിത് വിവാഹത്തിനായി ഒരുങ്ങുകയാണ്.

Rate this post