സിദ്ധുവിന്റെ അതിബുദ്ധി സിദ്ധുവിനു തന്നെ കോടാലി ആകുമോ?വിവാഹം മുടക്കികളെ തകർത്തെറിഞ്ഞു സുമിത്രയുടെ ഇടിവെട്ട് തീരുമാനം… | Kudumbavilakku Today’s Episode 13/1/2023 Malayalam

Kudumbavilakku Today’s Episode 13/1/2023 Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് ഈ സീരിയലിനുള്ളത്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് മുഖ്യകഥാപാത്രമായി തിളങ്ങുന്ന കുടുംബവിളക്കിന്റെ നിർമ്മാതാവ് നടി ചിത്ര ഷേണായിയാണ്. ഒരു വീട്ടമ്മയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിതമായ പ്രതിസന്ധികളെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്ന പരമ്പര എന്ന നിലയിൽ കുടുംബവിളക്ക് ഇതിനോടകം തന്നെ മികച്ച ജനപ്രീതിയാണ് നേടിയെടുത്തിട്ടുള്ളത്.

പരമ്പരയിൽ ഇപ്പോൾ സുമിത്ര എന്ന നായികയുടെ ഭാഗത്ത് നിന്നുണ്ടായ ചില ശക്തമായ നിലപാടുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. “ഈ വിവാഹം നടക്കണം… എന്തൊക്ക പ്രതിബന്ധങ്ങൾ ഉണ്ടായി എന്ന് പറഞ്ഞാലും ഈ വിവാഹം നടക്കുക തന്നെ ചെയ്യണം. ഇങ്ങനെയൊരു വിവാഹം നടക്കരുത് എന്നാഗ്രഹിക്കുന്ന, ഈ വിവാഹം മുടക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ഒരു മറുപടി കൊടുത്തേ പറ്റൂ…” സുമിത്രയുടെ വാക്കുകൾക്ക് മൂർച്ച കൂടുകയാണ്. ഇത് കാണുമ്പോഴാണ് പ്രേക്ഷകർക്ക് അല്പം ആശ്വാസമാകുന്നത്.

ഇപ്പോഴെങ്കിലും സുമിത്ര തന്റെ നിലപാട് തുറന്നുപറഞ്ഞല്ലോ എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം മുടക്കാനുള്ള ശ്രമത്തിലാണ് സിദ്ധു. ഏത് വിധേനയും ഈ വിവാഹം മുടക്കണമെന്ന നിശ്ചയദാർഢ്യം സിദ്ധുവിനുണ്ട്. ഏറ്റവുമൊടുവിൽ വേദികയുടെ മകനെ തേടിയും സിദ്ധു എത്തിക്കഴിഞ്ഞു. നീരവിനെ ഒരു ദിവസത്തേക്ക് വേദികയുടെ അടുത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് സിദ്ധു.

വേദികയെ കാണാൻ ആഗ്രഹമില്ലെങ്കിലും സുമിത്രാമ്മയെ കാണാൻ കഴിയുമെന്ന സന്തോഷത്തിൽ നീരവ് സിദ്ധുവിനോട് യെസ് മൂളുന്നുണ്ട്.നീരവിനെ മുൻനിർത്തി എന്ത് പദ്ധതിയാണ് സിദ്ധു പ്ലാൻ ചെയ്യുന്നതെന്നതിൽ പ്രേക്ഷകർക്ക് വലിയ സംശയമുണ്ട്. എന്താണെങ്കിലും വരും കാഴ്ചകൾക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ. കെ കെ മേനോൻ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, ദേവി മേനോൻ, രേഷ്മ, നൂബിൻ, ആനന്ദ് നാരായൺ തുടങ്ങിയവരാണ് കുടുംബവിളക്കിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Rate this post