എല്ലാ സത്യങ്ങളും എല്ലാവരും മനസ്സിലാക്കുന്നു; ഇനി വേദികയ്ക്കും കൂട്ടർക്കും പതനത്തിന്റെ നാളുകളോ..!? | Kudumbavilakku Today Episode 11 July 2022 News Malayalam

Kudumbavilakku Today Episode 11 July 2022 News Malayalam : കള്ളൻ കപ്പലിൽ തന്നെ…. ഒടുവിൽ ശത്രുപക്ഷം പിടിക്കപ്പെടുകയാണ്. സങ്കീർണ്ണമായ കഥാമുഹൂർത്തങ്ങളുമായ്‌ മുന്നേറുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പര പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. സഞ്ജനയെ അപകടപ്പെടുത്താൻ വേണ്ടി ഒപ്പിച്ച കുതന്ത്രം ശരണ്യയുടെ മേൽ ഒരു ഇടിത്തീയായി വന്നുഭവിക്കുകയായിരുന്നു. വേദികയും ഇന്ദ്രജയും ചേർന്ന് ആസൂത്രണം ചെയ്ത സംഭാരം ടെക്‌നിക്ക് കൃത്യമായി ആവിഷ്കരിക്കാൻ കൂടെനിന്നത് സരസ്വതി അമ്മയാണ്.

എന്നാൽ സ്വന്തം മകളെ തന്നെ വലിയൊരു അപകടത്തിലേക്ക് തള്ളിവിടുകയായിരുന്നു സരസു, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറയും പോലെ. ശരണ്യക്ക് ഇനി അരക്ക് കീഴ്പ്പോട്ട് ചലനശേഷി തിരിച്ചുകിട്ടുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമെന്ന് ഡോക്ടർ ഇന്ദ്രജ തന്നെ വിധിയെഴുതിക്കഴിഞ്ഞു. എന്തായാലും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകർ അൽപ്പം സന്തോഷത്തിലാണ്.

Kudumbavilakku Today 11 July 2022
Kudumbavilakku Today 11 July 2022

സിദ്ധു ആ സത്യം കണ്ടുപിടിക്കുകയാണ്, സഞ്ജനയെ അപകടപ്പെടുത്താൻ നോക്കിയത്, ശരണ്യയെ പെടുത്തിയത് വേദികയും സംഘവുമാണെന്ന സത്യം. വേദികയുമായി ഇനി ഒരു മുറിയിൽ താമസത്തിനില്ലെന്ന തീരുമാനവും എടുത്തു സിദ്ധു. ഒരേ വീട്ടിൽ മുകളിലും താഴെയുമായുള്ള ജീവിതം, അതാണ് ഇനി സിദ്ധുവിന്റെയും വേദികയുടെയും ദാമ്പത്യം. ഇനി അറിയേണ്ടത് ശത്രുക്കൾക്ക് സുമിത്രയും സംഘവും നിശ്ചയിക്കുന്ന ശിക്ഷയാണ്. എല്ലാത്തിനുമുപരി സരസുവിനാണ് ഇനി പണികൾ പാലം കയറി വരാൻ പോകുന്നത്.

സരസുവിനുള്ള എട്ടിന്റെ പണികൾ അച്ചാച്ചൻ തന്നെ കൊടുത്തുതുടങ്ങിക്കോളും. നടി ചിത്ര ഷേണായി നിർമ്മിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് സുമിത്ര എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ശരണ്യ ആനന്ദ് ആണ് വേദിക എന്ന് നെഗറ്റീവ് റോളിൽ പ്രത്യക്ഷപ്പെടുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പര കൂടിയാണ് കുടുംബവിളക്ക്. കെ കെ മേനോൻ, ആനന്ദ് നാരായൺ, നൂബിൻ, എഫ് ജെ തരകൻ, ശ്രീലക്ഷ്മി തുടങ്ങിയവരും പരമ്പരയിൽ അണിനിരക്കുന്നു.