കുടുംബവിളക്ക് സുമിത്രക്ക് വിവാഹം!! അടിപൊളി സേവ് ദി ഡേറ്റ് വീഡിയോ വൈറൽ; അതീവ സുന്ദരിയായി അണിഞ്ഞ് ഒരുങ്ങി മീര വാസുദേവ്… | Kudumbavilakku Sumithra Rohith Save The Date Video Viral Malayalam
Kudumbavilakku Sumithra Rohith Save The Date Video Viral Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ആ സേവ് ദ ഡേറ്റ് വീഡിയോ പുറത്തിറങ്ങി. കുടുംബപ്രേക്ഷകരുടെ പ്രിയ കഥാപാത്രമായ സുമിത്രയുടെ വിവാഹ നാളുകളാണ് ഇനി. ഇപ്പോഴിതാ സുമിത്രയുടെ പുനർവിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്. അതിസുന്ദരിയായി സുമിത്രയും, സുമുഖനും സുന്ദരനുമായി രോഹിത്തും ഈ വീഡിയോയിൽ നിറഞ്ഞുനിൽക്കുകയാണ്.
ഇവർക്കൊപ്പം പൂജ കൂടി വന്നുചേരുമ്പോൾ അതിമനോഹരമായ ഈ സേവ് ദ ഡേറ്റ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം. സുമിത്രയായ് എത്തുന്ന നടി മീരാ വാസുദേവും രോഹിത്തായ് എത്തുന്ന ഡോക്ടർ ഷാജുവും മാസ് ബ്രൈഡൽ ലുക്കിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുടുംബവിളക്കിന്റെ ആരാധകർ കുറച്ചുനാളുകളായി കാത്തിരിക്കുന്നത് ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് വേണ്ടി തന്നെയായിരുന്നു.

എന്നാൽ കല്യാണത്തീയതി എന്നെന്നുള്ളത് ഇനിയും വ്യക്തമല്ല. സുമിത്രയുടെ വിവാഹം ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു വൻ സംഭവം തന്നെയാണ്. ഇത് വെറുമൊരു വിവാഹമല്ല, ഒരു സ്ത്രീയുടെ ഉറച്ച നിലപാടിന്റെ ശക്തമായ അടയാളം കൂടിയാണ്. എന്താണെങ്കിലും ഈ സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവന്നതോടെ സുമിത്ര-രോഹിത് വിവാഹത്തിന് ഇനി അധികനാൾ കാത്തിരിക്കേണ്ട എന്ന സമാധാനത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. തന്നെ പാതി വഴിയിൽ ഉപേക്ഷിച്ചുപോയ സിദ്ധാർത്ഥിന്റെ നീചമായ പ്രവൃത്തിക്ക് സുമിത്ര ശക്തമായ ഒരു മറുപടി കൂടി നൽകുകയാണ് ഈ വിവാഹത്തിലൂടെ.
രോഹിത്തിൻറെ ജീവിതത്തിലേക്ക് സുമിത്ര കടന്നുചെല്ലുമ്പോൾ ഇത് സമകാലിക സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. സ്ത്രീയെ മനസ്സിലാക്കാത്ത, കുടുംബിനിയുടെ നെഞ്ചിൻ താളം തിരിച്ചറിയാത്ത ആണിന് പെണ്ണുനൽകുന്ന ഏറ്റവും വലിയ മറുപടി. എന്താണെങ്കിലും ഇനി അറിയേണ്ടത് രോഹിത്ര വിവാഹത്തിനെത്തുന്ന സെലിബ്രിറ്റി ഗസ്റ്റ് ആര്? വിവാഹദിനത്തിൽ എന്ത് പ്രതിസന്ധിയാണ് സിദ്ധാർത്ഥ് ഇവർക്ക് മുമ്പിൽ സൃഷ്ടിക്കുക എന്നൊക്കെയുള്ളതാണ്. എന്താണെങ്കിലും ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകർ നിൽക്കുമ്പോൾ കാത്തിരിപ്പിന് അൽപ്പം നീളം കൂടുന്നുണ്ടോ എന്ന് തന്നെയാണ് ഏവരും ചോദിച്ചുവെക്കുന്നത്.