കുടുംബവിളക്ക് ശീതളിന് വിവാഹം.!! സുമിത്രാമയുടെ മകൾക്ക് ക്രിസ്ത്യൻ വരൻ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് താരം.!! | Kudumbavilakku Sheethal Fame Sreelakshmi Sreekumar Marriage On 16 May 2024

Kudumbavilakku Sheethal Fame Sreelakshmi Sreekumar Marriage On 16 May 2024 : കുടുംബവിളക്കി ലൂടെ പ്രേക്ഷകരുടെ സ്വന്തം ശീതളായി വന്ന ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വരനായ ജോസ് ഷാജിക്കൊപ്പമുള്ള പുതിയ റീലിനൊപ്പം ആണ് ചടങ്ങിന്റെ ഡേറ്റ് ശ്രീലക്ഷ്മി പ്രഖ്യാപിച്ചിട്ടുള്ളത്.

മെയ് 16ന് ഇരുവരും ഒന്നിക്കുന്നു. പിആർപി റേറ്റിംഗിൽ മുൻപന്തിയിൽ ഉള്ള ഏഷ്യാനെറ്റ് ടെലിവിഷൻ ഷോ ആണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് സീരിയൽ ആവിഷ്കരിക്കുന്നത്. അടുത്തിടെ കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശീതൾ എന്ന ശ്രീലക്ഷ്മി. മുൻപ് വരെ അമൃത നായർ അവതരിപ്പിച്ച ശീതൾ എന്ന കഥാപാത്രമാണ് ശ്രീലക്ഷ്മി ഏറ്റെടുത്ത് ഇപ്പോൾ ഹിറ്റായി കൊണ്ടിരിക്കുന്നത്. അടുത്തിടെയായി ശ്രീലക്ഷ്മി വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തകൾ ആയിരുന്നു.

വിവാഹം കഴിഞ്ഞാൽ സീരിയൽ ഉപേക്ഷിക്കും എന്നും ഒക്കെയുള്ള വാർത്തകൾ ആയിരുന്നു അവയിൽ പലതും. എന്നാൽ ഇപ്പോൾ ഇതാ ഇത്തരം വാർത്തകൾക്കെല്ലാം മറുപടിയായി കക്ഷി തന്നെ സ്വയം വന്നിരിക്കുന്നു. ബ്രൗൺ കളറിലുള്ള ദാവണി പോലെയുള്ള സാരിയും സിമ്പിൾ മേക്കപ്പുമാണ് റീലിലെ ശ്രീലക്ഷ്മിയുടെ വേഷം. വരൻ ജോസ് ഷാജി ആകട്ടെ ബ്ലൂ കളർ ഷർട്ടിൽ വെള്ള വരകൾ ഉള്ള കാഷ്വൽസും ആണ് ധരിച്ചിരിക്കുന്നത്. ഇരുവരും റൊമാന്റിക് ആയി ബുള്ളറ്റിൽ വരുന്നതും മുഖം ചേർത്തുപിടിക്കുന്നതും ഒക്കെയാണ് റീൽ.

വളരെ ചെറിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് വ്യൂസും 50000 കവിഞ്ഞ് ലൈക്സും റീല് നേടി. കൂടാതെ ആരാധകരുടെ സ്നേഹ ആശംസകൾ കമന്റ്സിൽ കാണാം. അഭിനയ രംഗത്തുള്ള ഒരു വ്യക്തിയല്ല ജോസ്. ബാംഗ്ലൂരിലെ ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലക്ചറായാണ് അദ്ദേഹം വർക്ക് ചെയ്യുന്നത്. ആറു വർഷമായുള്ള പ്രണയമാണ്. പ്ലസ് വൺ, പ്ലസ് ടു യിൽ വച്ചായിരുന്നു ഇവർ കണ്ടുമുട്ടിയത്. ട്യൂഷൻ ക്ലാസ്സിൽ വെച്ചാണ് ആദ്യം കാണുന്നത്. ആ സമയത്ത് ഫേസ്ബുക്കിലൂടെ ചാറ്റിംഗ് തുടങ്ങുകയും പിന്നീട് പ്രണയത്തിൽ ആകുകയും ചെയ്തു. ഇപ്പോഴിതാ വീട്ടുകാരെയൊക്കെ അറിയിച്ച് ഇരുവരും ഒന്നാകാൻ പോകുന്നു.