വിവാഹത്തിന് മുന്നേ ഇത് സ്വപ്ന നേട്ടം.!! പ്രിയതമക്കൊപ്പം പ്രിയപ്പെട്ട വാഹനം സ്വന്തമാക്കി നടൻ ദീപക് പറമ്പോൽ; ഇത് മഞ്ഞുമൽ ബോയ്സ് നേടിത്തന്ന സൗഭാഗ്യം.!! | Deepak Parambol New Car Mercedes Benz

Deepak Parambol New Car Mercedes Benz : മലയാള സിനിമ ലോകത്തെ യുവ നടന്മാരിൽ പ്രധാനപ്പെട്ട ഒരു നടനാണ് ദീപക് പറമ്പോൽ. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്‌ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് ദീപക്.

പിന്നീട് തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, ഒരേ മുഖം, ദ ഗ്രേറ്റ്‌ ഫാദർ, ഒറ്റമുറി വെളിച്ചം, രക്ഷാധികാരി ബൈജു, വിശ്വ വിഖ്യാതമായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്, ഓർമയിൽ ഒരു ശിശിരം, കണ്ണൂർ സ്‌ക്വാഡ്, കാസർഗോൾഡ്, മനോഹരം തുടങ്ങി നിരവധി ചിത്രങ്ങളിൽ ആണ് താരം വേഷമിട്ടത്. ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞാടുന്ന മഞ്ഞുമൽ ബോയ്സ്, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

മഞ്ഞുമൽ ബോയ്സിന്റെ അതിഗംഭീര വിജയത്തിന് ശേഷം ഒരുപാട് സന്തോഷ വാർത്തകൾ ആണ് താരത്തിന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. ഈയടുത്താണ് താരം തന്റെ വിവാഹ വാർത്ത ആരാധകരുമായി പങ്ക് വെച്ചത്. നടിയായ അപർണ ദാസിനെയാണ് ദീപക് വിവാഹം കഴിക്കാൻ പോകുന്നത് ഈ മാസം 24 നാണ് ഇരുവരുടെയും വിവാഹം. വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിൽ നായികയായിരുന്നു അപർണ. ദീപക്കും ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു.

നായികയെ വളക്കാൻ നടക്കുന്ന പൂവാലൻ ആയാണ് ചിത്രത്തിൽ ദീപക് എത്തിയത് എന്നാൽ റിയൽ ലൈഫിൽ നായികയെ സ്വന്തമാക്കാൻ പോകുകയാണ് ദീപക്. ചിത്രത്തിലെ രസകരമായ ഒരു സീൻ പങ്ക് വെച്ച് കൊണ്ടാണ് താരം തങ്ങളുടെ വിവാഹവാർത്ത അറിയിച്ചതും. ഇപോഴിതാ പുതിയൊരു സന്തോഷ വാർത്ത കൂടിയായാണ് താരം എത്തിയത്. ഇനിയുള്ള യാത്രകൾ രാജാകീയമാക്കാൻ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. തന്റെ വിവാഹ തലേന്ന് തന്നെയാണ് താരം ഇപ്പോൾ തന്റെ ഈ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നത്.