വിവാഹത്തിന് പിറകെ അടുത്ത സന്തോഷവുമായി കുടുംബവിളക്കു പ്രതീഷ്; ഭാര്യയുടെ വിശേഷം പങ്കുവെച്ചു നടൻ നൂബിൻ ജോണി… | Kudumbavilakku Fame Noobin Johny Happy News Malayalam

Kudumbavilakku Fame Noobin Johny Happy News Malayalam : ഏഷ്യാനെറ്റിൽ പ്രേക്ഷക പിന്തുണ ഏറെയുള്ള സീരിയൽ ആണ് കുടുംബവിളക്ക്.2020 ജനുവരി 27 നു ആരംഭിച്ച കുടുംബവിളക്ക് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തന്നെ ഇപ്പോഴും തുടരുകയാണ്. ഒരു സ്ത്രീകേന്ദ്രീകൃത കഥ പറയുന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ നടിയും മോഡലും ഒക്കെയായി പ്രേക്ഷക ശ്രദ്ധ നേടിയ മീര വാസു ദേവ് ആണ്.മീരവാസുദേവിന്റെ മിനിസ്‌ക്രീനിലേക്കുള്ള കാൽ വെയിപ്പ് കുടുംബവിളക്കിലൂടെയാണ്.മോഹൻലാലിനോടൊപ്പം വരെ അഭിനയിച്ച ഒരു നടി സീരിയലിലേക്ക് വന്നപ്പോൾ പ്രേക്ഷകരെല്ലാം അത്ഭുതത്തോടെയാണ് അത് നോക്കിക്കണ്ടത്.

എപ്പോഴും മോഡേൺ വേഷങ്ങൾ അണിഞ്ഞും സ്റ്റൈലിഷ് ആയും കണ്ട മീരവാസുദേവിന്റെ വ്യത്യസ്തമായ ഒരു മുഖമാണ് മിനിസ്‌ക്രീൻ പ്രേക്ഷകർ അനുഭവിച്ചറിഞ്ഞത്.മഞ്ജു നാഥ് ആണ് സീരിയൽ സംവിധാനം ചെയ്യുന്നത്. ഒരു വലിയ കുടുംബവും അവിടെ സ്വന്തമായി ജോലിയും വരുമാനവുമില്ലാത്ത ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമാണ് പരമ്പര പറയുന്നത്.സുമിത്ര എന്നാണ് മീരയുടെ കഥാപാത്രത്തിന്റെ പേര്. മീരയുടെ ഭർത്താവായ സിദ്ധാർഥ് മേനോൻ ആയി അഭിനനിക്കുന്നത് കൃഷ്ണകുമാർ മേനോൻ എന്ന നടനാണ്. ഇവരുടെ ദാമ്പത്യ ജീവിതത്തിന്റെ തകർച്ച കാണിച്ചു കൊണ്ടാണ് കഥ ആഭിനയിക്കുന്നത്.

സീരിയലിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഇവർ ചെയ്യുന്ന റീൽസുകളൊക്കെ പ്രേക്ഷകർ വളരെ സന്തോസത്തോടെയാണ് സ്വീകരിക്കുന്നത്. ഇവരിൽ ഓരോരുത്തർക്കും പ്രത്യേക ഫാൻ ബേസും ഉണ്ട്. സുമിത്രയുടെ ഇളയ മകനായി അഭിനയിക്കുന്നത് നൂബിൻ ജോണി എന്ന നടനാണ്.പ്രതീഷ് മേനോൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. വക്കീൽ കൂടിയായ നൂബിനു വലിയ ആരാധക വൃന്ദവും ഉണ്ട്.കഴിഞ്ഞ വർഷമാണ് നൂബിന്റെ വിവാഹം നടന്നത്.7 വർഷമായി നൂബിനുമായി പ്രണയത്തിൽ ആയിരുന്ന ബിന്നി സെബാസ്റ്റ്യനെയാണ് വിവാഹം കഴിച്ചത്.ഡോക്ടർ ആണ് ബിന്നി. കല്യാണത്തിന്റെ തലേ നാൾ വരെ സർപ്രൈസ് ആയി വെച്ചിരുന്ന വധുവിന്റെ മുഖം വിവാഹ നാളിൽ ആണ് നൂബിൻ വെളിപ്പെടുത്തിയത്.

വിവാഹത്തിന് മുൻപ് സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുള്ള ഫോട്ടോകളിൽ ഒന്നും പെൺകുട്ടിയുടെ മുഖം കാണിച്ചിരുന്നില്ല. എന്നാൽ നൂബിന്റെ വധുവിനെ കണ്ടപ്പോൾ എല്ലാ ആരാധകർക്കും സന്തോഷമായി. ഒരു ആക്ട്രെസ്സിനെപ്പോലെ സുന്ദരിയാണ് ഭാര്യയും എന്നാണ് ആരാധകർ പറഞ്ഞത്. ഇപ്പോഴിതാ ആരാധകർ പറഞ്ഞത് പോലെ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് നൂബിൻ. തന്റെ പ്രിയപ്പെട്ട ഭാര്യ നായികയായി അഭിനയിച്ച പുതിയ സീരിയലിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വീട്ടിരിക്കുകയാണ് താരം.ഗീതാ ഗോവിന്ദം എന്നാണ് പുതിയ പരമ്പരയുടെ പേര്. ഒരുപാടു പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post