അത് കണ്ട് അമ്മയ്ക്ക് പോലും എന്നോട് ദേഷ്യമായി..!! കുടുംബവിളക്കിലെ സിദ്ധാർഥ് ആ സത്യം തുറന്നുപറയുന്നു… | Kudumbavilakku Actor K.K Menon’s Interview

Kudumbavilakku Actor K.K Menon’s Interview : കുടുംബവിളക്ക് പരമ്പരയിലെ സിദ്ധാർഥ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രം തന്നെയാണ്. നടൻ കെ കെ മേനോനാണ് സിദ്ധാർഥ് എന്ന നായകകഥാപാത്രമായി പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. സിദ്ധാർഥ് ഒരു പോസിറ്റീവ് കഥാപാത്രമാണെങ്കിലും ചെറുതെങ്കിലും ഒരു നെഗറ്റീവ് ഷേഡ് കൂടി കടന്നുവരുന്ന ഒരു റോൾ കൂടിയാണ് . സ്നേഹമയിയായ ഭാര്യയെ മറന്ന് ഓഫീസിലെ സഹപ്രവർത്തകയ്‌ക്കൊപ്പം ജീവിതമാരംഭിക്കുന്ന സിദ്ധു എന്ന കഥാപാത്രമായി താരം മിനിസ്‌ക്രീനിൽ തിളങ്ങുകയായിരുന്നു.

കോർപറേറ്റ് മേഖലയിലെ ജോലിയോട് ഇടവേള പറഞ്ഞാണ് കെ കെ കുടുംബവിളക്കിൽ അഭിനയിക്കാനെത്തുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സീരിയൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പരസ്യചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച അനുഭവങ്ങൾ ഓർത്തെടുത്തുകൊണ്ടാണ് കെ കെ തന്റെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവെച്ചത്. കുടുംബവിളക്കിന് മുൻപ് മഴവിൽ മനോരമയിലെ ഡോക്ടർ റാം എന്ന സീരിയലിൽ ടൈറ്റിൽ റോൾ അവതരിപ്പിച്ചിരുന്നു. ഏറെ ആസ്വദിച്ച് ചെയ്ത ഒരു പ്രോജക്ടായിരുന്നു അത്.

Kudumbavilakku Actor K.K Menon's Interview
Kudumbavilakku Actor K.K Menon’s Interview

പോസിറ്റീവ് കഥാപാത്രം എന്ന നിലയിൽ അത് ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്ന് തന്നെ. ഉയരെ, കൂടെ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്തിരുന്നു. 24 ഡേയ്സ് എന്ന ചിത്രത്തിൽ ബൈക്ക് റൈഡിങ്ങുമായി ബന്ധപ്പെട്ട ഒരു കഥാപാത്രമായിരുന്നു ചെയ്തത്. സീരിയൽ ചെയ്യണോ വേണ്ടയോ എന്ന ആശങ്ക ഉണ്ടായിരുന്ന സമയത്താണ് കുടുംബവിളക്കിന്റെ ടീം വിളിക്കുന്നത്. മികച്ച ടീമും, ചാനലും. അങ്ങനെയാണ് യെസ് പറഞ്ഞത്. ഇപ്പോൾ പുറത്തൊക്കെ പോകുമ്പോൾ ആൾക്കാർ സിദ്ധാർത്ഥായി തിരിച്ചറിയുന്നു എന്നത് സന്തോഷം തന്നെ.

അമ്മ പോലും ചിലപ്പോൾ പറയും, എന്തൊക്കെയാ ഈ ചെയ്യുന്നേ, എനിക്ക് നിന്നോട് ദേഷ്യം തോന്നുന്നു എന്ന്. സീരിയലിൽ സിഗരറ്റ് വലിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. വീട്ടുകാർ അത് കാണുമ്പോൾ എങ്ങനെ എടുക്കും എന്ന് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ഭാഗ്യം കൊണ്ട് അതൊന്നും പ്രശ്നമായില്ല. താരത്തിന്റെ തുറന്നുപറച്ചിലുകൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

Rate this post