കുടുംബവിളക്ക് ഇന്നത്തെ എപ്പിസോഡ് : 555 | 24 മാർച്ച് 2022 | ഞാൻ നിങ്ങളെ തള്ളിയിട്ടു എന്ന് ആരോടും പറയരുതെന്ന് വേദിക..!!🤣👌 എത്ര കിട്ടിയാലും സരസു നന്നാകില്ലല്ലോ എന്ന് പ്രേക്ഷകർ…🤣👍

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പര കുടുംബവിളക്ക്. ഭർത്താവ് സിദ്ധാർഥ് ഓഫീസിലെ സഹപ്രവർത്തകയെ രണ്ടാം ഭാര്യയാക്കിയതോടെ പൂർണമായും പരാജിതയായി മാറിയ സുമിത്ര വളരെപ്പെട്ടെന്നാണ് തോൽവിയുടെ പടുകുഴിയിൽ നിന്നും വിജയത്തിലേക്ക് നടന്നുകയറിയത്. സിദ്ധാർഥിന്റെ രണ്ടാം ഭാര്യയായെങ്കിലും ശ്രീനിലയത്തിന്റെ മരുമകളാവാൻ വേദികക്ക് സാധിച്ചില്ല. സുമിത്രക്ക് മുൻപിൽ വേദിക വലിയൊരു ശത്രു തന്നെയായി മാറി. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി വേദിക സുമിത്രയെ എന്നും ദ്രോഹിച്ചുകൊണ്ടേയിരുന്നു.

ഏറ്റവുമൊടുവിൽ സുമിത്രയുടെ ദുബായ് യാത്ര മുടക്കാനാണ് വേദികയുടെ ശ്രമം. സുമിത്രക്കെതിരെയുള്ള ആസൂത്രിത ആക്രമണത്തിൽ സരസ്വതി അമ്മയാണ് വേദികക്കൊപ്പം കൂടുന്നത്. എന്നാൽ അടി തെറ്റിയാൽ ആനയും വീഴും എന്നുപറയും പോലെ ഇത്തവണ സരസ്വതി അമ്മ അടിപതറി വീണിരിക്കുകയാണ്. വേദികയുടെ കൈയബദ്ധം കൊണ്ട് സരസ്വതി അമ്മ കാലിടറി കോണിപ്പടിയിൽ നിന്നും താഴേക്ക് പതിക്കുകയാണ്. വീണുകിടക്കുന്ന സരസ്വതി അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാതെ സിദ്ധുവിനെ വിളിക്കുന്ന വേദികയെ പ്രൊമോയിൽ കാണാം.

“എനിക്ക് കാർ ഇല്ലല്ലോ, പിന്നെ ഞാൻ എങ്ങനെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകും? കാർ ഉള്ളത് സുമിത്രക്കല്ലേ? സുമിത്ര കൊണ്ടുപോകട്ടെ!” വേദികയുടെ പ്രതികരണം സിദ്ധുവിനെ പ്രകോപിപ്പിക്കുന്നുണ്ട്. ടാക്സി വിളിച്ചാണെങ്കിലും അമ്മയെ ആശുപത്രിയിൽ കൊണ്ടുപോണം എന്നുപറഞ്ഞ് സിദ്ധു വേദികയോട് കയർക്കുന്നതും കുടുംബവിളക്കിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം.

എന്തായാലും വേദിക സരസ്വതി അമ്മയെ ആശുപത്രിയിൽ എത്തിക്കുന്നത് കാണിച്ചുകൊണ്ടാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്. ഞാൻ നിങ്ങളെ തള്ളിയിട്ടു എന്നൊന്നും ആരോടും പോയി പറയരുത് എന്നൊക്കെ വേദിക സരസ്വതിയോട് പറയുന്നുമുണ്ട്. അത്യന്തം നാടകീയമായ രംഗങ്ങളിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ടുപോകുന്നത്. ഏറെ ആരാധകരുള്ള പരമ്പരയിൽ മീര വാസുദേവിനൊപ്പം കെ കെ മേനോനും ശരണ്യ ആനന്ദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Watch Kudumbavilakku Today Episode : 555 | 24 March 2022