സീരിയൽ നടി ഹരിത നായർക്ക് കല്യാണം.!! വില്ലത്തിയെ കെട്ടുന്ന നായകൻ ആരെന്ന് കണ്ടോ.!? കുടുംബശ്രീ ശാരദ സുസ്മിതക്ക് മനം പോലെ മംഗല്യം.!! | Kudumbasree Sarada Haritha Nair Getting Married

Kudumbasree Sarada Haritha Nair Getting Married :

സിനിമ സീരിയൽ താരമായ ഹരിത നായർ എല്ലാ മലയാളികൾക്കും സുപരിചിതയാണ്. ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഹരിത തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വിശേഷം പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ താരം ഇപ്പോൾ താരത്തിന്റെ വിവാഹത്തെപ്പറ്റിയാണ് പ്രേക്ഷകരെ അറിയിച്ചത്.

ഒരു റീൽ പങ്ക് വെച്ച് കൊണ്ടാണ് താരം തന്റെ ഈ സന്തോഷ നിമിഷം ആരാധകർക്ക് മുൻപിലേക്ക് എത്തിച്ചത്. എല്ലാവർക്കും മുൻപിൽ തന്റെ പ്രണയം വെളിപ്പെടുത്തിയ ഹരിതക്ക് ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. താങ്ക്സ് ഫോർ ശാദി. കോം എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റിന്റെ അടിക്കുറിപ്പ് തുടങ്ങുന്നത്. അമ്പലത്തിലേക്ക് ഒരു ഡേറ്റിനു പോകാം എന്ന് പറയുന്നിടത്ത് നിന്നാണ് എല്ലാം തുടങ്ങിയത്. അവനാണ് ആ ഒരാൾ എന്ന് പറഞ്ഞു കൊണ്ട് പങ്ക് വെച്ചിരിക്കുന്ന വീഡിയോയിൽ പ്രതിശ്രുതവരന്റെ മുഖം കാണിച്ചിട്ടില്ല.

Kudumbasree Sarada Haritha Nair Getting Married :

അത് കൊണ്ട് തന്നെ ആരാധകരെല്ലാവരും ആകാംഷയിലാണ്. വിവാഹം എന്ന് പേരുള്ള ഒരു സമ്പ്രദായത്തോട് എനിക്ക് വിശ്വാസം നേടിതന്നതിനു നന്ദി എന്നും ഹരിത പറയുകയാണ്. സീ ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലാണ് ഹരിത ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഗംഗ എന്ന കഥാപാത്രത്തെയാണ് ഹരിത ചെമ്പരത്തി എന്ന പരമ്പരയിൽ അവതരിപ്പിക്കുന്നത് സീ ടീവിയിലെ തന്നെ കുടുംബശ്രീ ശാരദ എന്ന പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. സുസ്മിത എന്നാണ് കഥാപാത്രത്തിന്റെ പേര്. 2018 ലെ മിസ്സ്‌ കേരള മത്സരത്തിൽ സെക്കന്റ്‌ റണ്ണർ അപ്പായിരുന്ന ഹരിത മിസ്സ്‌ ചെന്നൈ ഇന്റർനാഷണൽ മത്സരത്തിലെ ഫസ്റ്റ് റണർ അല്ലായിരുന്നു. മോഡലിങ് രംഗത്ത് തിളങ്ങുന്ന താരം റീലുകളും ഫോട്ടോഷൂട്ടും ഒക്കെയാണ് ഇൻസ്റ്റയിൽ സജീവമാണ്. പ്രണയം വെളിപ്പെടുത്തിയ പോസ്റ്റിൽ പയ്യന്റെ മുഖം കാണാൻ വെയിറ്റ് ചെയ്യുന്നു എന്ന് പറഞ്ഞു നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.