69 ന്റെ തിളക്കത്തിൽ ഉലക നായകൻ.!! മമ്മുക്കക്ക് ശേഷം കുഞ്ഞിക്കയുമായി പുതിയ അങ്കത്തിനൊരുങ്ങി കമൽ ഹാസൻ; താരലോകം ഒന്നിച്ചൊരു പിറന്നാൾ ആഘോഷം.!! | Kamal Haasan Birthday Celebration Of 69

Kamal Haasan Birthday Celebration Of 69 : ഇന്ത്യൻ സിനിമയിലെ ഉലകനായകൻ കമലഹാസൻ്റെ 69-ാം പിറന്നാൾ ആയിരുന്നു നവംബർ ഏഴിന് താരങ്ങളൊക്കെ ചേർന്ന് ആഘോഷിച്ചത്. നടനും, എഴുത്തുകാരനും, സംവിധായകനും, നൃത്തസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ മികവ് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് താരം.

മൂന്നുവയസിലായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ബാലതാരമായി ‘കലത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ഇപ്പോൾ ചലചിത്ര രംഗത്ത് ആറു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഈ ചിത്രത്തിന് തന്നെ താരത്തിന് മികച്ച ബാല നടനുള്ള സ്വർണ്ണ മെഡലും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സിനിമയിൽ 50 വർഷം പിന്നിടുന്ന അപൂർവ്വം ചില നടന്മാരിൽ

ഒരാളായി മാറിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ അണിനിരന്ന ഒരു പിറന്നാൾ ആഘോഷമായിരുന്നു ഇന്നലെ നടന്നത്. വെളള തീം ആയിരുന്നു സെറ്റ് ചെയ്തിരുന്നത്. കാണാൻ സിംപിളാണെന്നും വളരെ മനോഹരമായാണ് ഒരുക്കിയിരുന്നത്. വെള്ള വസ്ത്രത്തിൽ തന്നെയാണ് താരവും എത്തിയത്. അമീർഖാൻ, സൂര്യ, രാജ്കുമാർ, വിഷ്ണു വിശാൽ എന്നിവരൊക്കെ താരത്തിൻ്റെ പിറന്നാൾ

ആഘോഷത്തിൻ്റെ ഭാഗമായി മാറി. സംവിധായകരായ നെൽസൺ ദിലീപ് കുമാറും, ലോകേഷ് കനകരാജും, വിഘ്നേഷ് ശിവയും ആഘോഷവേളയിൽ എത്തിയിരുന്നു. തമിഴിലെ ഇരട്ട ഫൈറ്റ് കോറിയോഗ്രാഫർമാരായ അൻപും അറിവും ഉലകനായകൻ്റെ അറുപത്തി ഒൻപതാം പിറന്നാൾ ഫങ്ങ്ഷനിൽ പങ്കെടുത്തു. തെണ്ണൂറുകളിലെ താരസുന്ദരികളായ സുഹാസിനിയും, രമ്യകൃഷ്ണയും, ഖുശ്ബു സുന്ദറും പങ്കെടുത്തു. മോളിവുഡിൽ നിന്നും മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ കമലഹാസൻ്റെ പിറന്നാൾ ആഘോഷത്തിൽ ഒത്തുചേരുകയുണ്ടായി. കമൽഹാസൻ്റെയും മണിരത്നത്തിൻ്റെ ചിത്രമായ ‘തഗ് ലൈഫിൽ’ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ട്. ദുൽഖർ പ്രിയ താരത്തിന് ആശംസകൾ അറിയിച്ച് ഫെയ്സ് ബുക്കിൽ പിറന്നാൾ ഫങ്ങ്ഷനിൽ കമലഹാസനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരുന്നു. ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരും പ്രേക്ഷകരും ആശംസകളുമായി എത്തു ചെയ്തിരുന്നു..