ചേച്ചിക്കൊപ്പം കേരളത്തിന്റെ വാനമ്പാടി.!! ചിത്രയും ചേച്ചി കെഎസ് ബീനയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരു ഗാനം ഇതാ; ഏത് വേദനയിലും കരളലിയിക്കുന്ന ശബ്ദം.!! | KS Chithra Singing With Sister KS Beena

KS Chithra Singing With Sister KS Beena : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് കെഎസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടിയായ കെഎസ് ചിത്ര ആലപിച്ച ഏറ്റവും പുതിയ ഗാനം ഇപ്പോൾ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ചിത്രക്കൊപ്പം ചിത്രയുടെ സഹോദരിയും ഗായികയുമായ കെഎസ് ബീനയും ചേർന്ന് ആലപിച്ച ഒരു ഭക്തിഗാനം ആണ് ഇപ്പോൾ ആസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്.

സഹോദരിമാരുടെ മനോഹരമായ നാദം ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് തുളഞ്ഞു കയറുന്നു. ‘സന്ധ്യ നാമം’ എന്ന ആൽബത്തിലാണ് ഇരുവരും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നത്. തിരുമധുരപേട്ടയിൽ സങ്കു ആശാൻ രചിച്ച വരികൾക്ക് വി.ദക്ഷിണമൂർത്തി ആണ് സംഗീതം നൽകിയിരിക്കുന്നത്. ഭക്തി നിറഞ്ഞ വരികൾ സഹോദരിമാരുടെ നാദത്തിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത് തങ്ങളുടെ ഭാഗ്യമായി കണക്കാക്കുന്നു എന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

രണ്ട് സഹോദരിമാരെയും ഒന്നിച്ചു കണ്ടത് പുണ്യമായി കണക്കാക്കുന്നു എന്നും ആളുകൾ പറയുന്നു. ചില മലയാള സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും, ഒരു പിന്നണി ഗായിക എന്ന നിലയിൽ കെഎസ് ചിത്രയോളം പ്രശസ്തയല്ല കെഎസ് ബീന. 1980-കളിൽ കെജെ യേശുദാസിനൊപ്പം നിരവധി സിനിമകളിൽ ബീന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1982-ൽ പുറത്തിറങ്ങിയ ‘ആശ’, ‘സ്നേഹപൂർവ്വം മീര’ എന്നീ ചിത്രങ്ങളിൽ, ചിത്രക്കൊപ്പവും ബീന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഇരുവരും വളരെ കാലത്തിന് ശേഷമാണ് ഒരു ഗാനം ഒരുമിച്ച് ആലപിച്ചിരിക്കുന്നത്. സഹോദരിമാരുടെ മധുരമുള്ള ശബ്ദവും, ഭക്തി നിറഞ്ഞ വരികളും ആണ് ഈ ഗാനത്തെ പ്രേക്ഷകരിലേക്ക് വളരെ വേഗത്തിൽ എത്തിച്ചിരിക്കുന്നത്. ഓഡിയോട്രാക്സ് ആണ് ഈ ഗാനം അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.