നല്ലവരെയൊക്കെ ദൈവം വേഗം വിളിക്കും; രേണുനും കിച്ചൂനും റീതപ്പനും ഒപ്പം സുധി ചേട്ടൻ, ചിന്നു ചേച്ചി കാണാൻ കൊതിച്ച ചിത്രം പങ്കുവെച്ച് ഫാബു ഫ്രെയിംസ്.!! | Kollam Sudhi Family Photo

Kollam Sudhi Family Photo : ചിന്നുവിന്റെ ആഗ്രഹം പോലെ കൊല്ലം സുധിയുടെ കുടുംബത്തിന്റെ പുതിയ ചിത്രത്തിൽ ഡിജിറ്റൽ ഡ്രോയിങ് ചെയ്ത് സുധി ചേട്ടനെ ചേർത്ത് വെച്ചപ്പോൾ. കൊല്ലം സുധിയുടെ കുടുംബവും മിനിസ്ക്രീൻ സൂപ്പർ താരം ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. കൊല്ലം സുധിയുടെ വിയോഗത്തിനുശേഷം ലക്ഷ്മി നക്ഷത്ര ആ കുടുംബത്തിന് നൽകുന്ന സപ്പോര്‍ട്ട് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ഇടയ്ക്കിടെ ആ കുടുംബത്തെ ലക്ഷ്മി നേരിൽ പോയി കാണുകയും തന്നാലാവുന്ന സഹായങ്ങൾ നൽകുന്നതും നമ്മൾ കാണാറുണ്ട്. യൂട്യൂബിൽ തന്റെ ചാനലിലൂടെ ലക്ഷ്മി നക്ഷത്ര ആരാധകരുമായി ഈ വിശേഷങ്ങൾ നിരന്തരം പങ്കുവെക്കാറുമുണ്ട്. ഒരു വ്‌ളോഗർ എന്ന നിലയിൽ നിരവധി ആരാധകരെ സമ്പാദിക്കാൻ ലക്ഷ്മി നക്ഷത്രയ്ക്ക് നിലവിൽ സാധിച്ചിട്ടുണ്ട്. അടുത്തിടെ സുധി ചേട്ടന്റെ മണമുള്ള പെർഫ്യൂം ആ കുടുംബത്തിന് ലക്ഷ്മി ഏൽപ്പിച്ചിരുന്നു.

ഇതിനുപുറമേ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് മറ്റൊരു വിശേഷമാണ്. ഫാബു ഫ്രെയിംസ് എന്ന ഒരു ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സുധി ചേട്ടന്റെ കുടുംബത്തോടൊപ്പം ലക്ഷ്മി നക്ഷത്ര ഇരിക്കുന്ന ഒരു ചിത്രം ഡിജിറ്റൽ പെൻസിൽ ഡ്രോയിങ്ങിന്റെ സഹായത്തോടെ സുധി ചേട്ടനെ വരച്ചു ചേർത്തിരിക്കുകയാണ്. നിലവിൽ നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.

ആ കുടുംബത്തിന് സപ്പോർട്ട് ആയി ലക്ഷ്മിചേച്ചി ഉള്ളത് എന്നും അവർക്ക് ഒരു സന്തോഷമാണ് നിങ്ങളുടെ നല്ല മനസ്സിനെ ദൈവം കാണാതിരിക്കില്ല എന്നാണ് ഒരു ആരാധകൻ ചെയ്തിരിക്കുന്നത്. “നല്ലവരെയൊക്കെ ദൈവം വേഗം വിളിക്കും” അടുത്തിടെ ലക്ഷ്മി നക്ഷത്ര കുടുംബത്തെ കാണാൻ പോയപ്പോൾ തന്റെ വിഷമത്തോടെ പറഞ്ഞ വാക്കുകൾ ആണ് ഈ വീഡിയോയ്ക്ക് ഓഡിയോ ആയി നൽകിയിട്ടുള്ളത്. ചിന്നു കാണാൻ ആഗ്രഹിച്ചത് എന്ന് ക്യാപ്ഷൻ നൽകിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.