കെരട്ടിൻ ട്രീറ്റ്‌മെന്റ് ഇത്ര എളുപ്പമോ? പാർലറിൽ പോകാതെ വീട്ടിൽ തന്നെ നിങ്ങൾക്കും കെരട്ടിൻ ട്രീറ്റ്‌മെന്‌റ് ചെയ്യാം.!!!

മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് കെരട്ടിൻ. മുടിയുടെ സ്വാഭാവിക ഭംഗി നിലനിർത്താന് ഇത് സഹായിക്കും. ഒപ്പം മുടി സംരക്ഷിക്കാനും സാധിക്കും. കെരട്ടിൻ ട്രീറ്റ്‌മെന്റ് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ്. പാർലറിൽ പോയി കെമിക്കലുകളും മറ്റും ചേർക്കാതെ പ്രകൃതി ദത്തമായ ചേരുവകൾ കൊണ്ടും ഇത് ചെയ്യാം.

മുടി കൊഴിച്ചിൽ, നെറ്റി കയറൽ, മുടിയുടെ ഉള്ള് കുറയൽ എന്നിവയ്‌ക്കെല്ലാം ഇത് പരിഹാരമാണ്. ഇതെല്ലാം പരിഹരിക്കാനുള്ള മാർഗ്ഗമാണ് കെരട്ടിൻ ട്രീറ്റ്‌മെന്റ്. ചുരുണ്ട മുടി ഉള്ളവർക്കും ഇത് പരീക്ഷിക്കാം. ആദ്യമായി തേങ്ങാപ്പാൽ ക്രീമാണ് ഇതിന് ആവശ്യം. തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. പിറ്റേ ദിവസത്തേയ്ക്ക് അതിന്റെ ക്രീം മുകളിലായി അടിഞ്ഞു വരും. ഇത് മുടിയുടെ പോഷണത്തിന് ഏറെ നല്ലതാണ്. തേങ്ങാപ്പാലും ഉപയോഗിക്കാം.

ഒരു പാത്രത്തിൽ രണ്ടര സ്പൂൺ തേങ്ങാപ്പാൽ ക്രീം ചേർക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കുക. ഇത് നന്നായി യോജിപ്പിക്കുക. ഇതിലേയ്ക്ക് വീണ്ടും രണ്ടര സ്പൂൺ തേങ്ങാപ്പാൽ ക്രീം ചേർക്കുക. ഈ കൂട്ടിലേയ്ക്ക് ഒരു സ്പൂൺ പഴുത്ത മാങ്ങ അരച്ചത് ചേർക്കുക. ഇതെല്ലാം നന്നായി യോജിപ്പച്ച ശേഷം പതിനഞ്ച് മിനിറ്റ് അടച്ചു വയ്ക്കുക. ഇതിനു ശേഷം ഇത് മുടിയിലേയ്ക്ക് തേച്ചു പിടിപ്പിക്കുക. തേയ്ക്കുന്നതിനു മുൻപ് മുടി നന്നായി ചീകി വൃത്തിയാക്കി ജടയില്ലെന്ന് ഉറപ്പ് വരുത്തണം. ഈ കൂട്ടിൽ അടങ്ങിയിട്ടുള്ള ഓരോ സാധനങ്ങളും മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

hair fall

തേങ്ങാപ്പാൽ മുടിയ്ക്ക് മോയ്ചറൈസ് ചെയ്യാൻ സഹായിക്കും. താരൻ അകറ്റാനും, പെട്ടന്ന് പൊട്ടിപോകുന്നത് തടയും. ഈ കൂട്ട് നന്നായി തലയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. നന്നായി മസാജ് ചെയ്തതിനു ശേഷം അര മണിക്കൂർ മുടി കെട്ടി വയ്ക്കുക. അപ്പോഴേയ്ക്കും ഇതിന്റെ ഗുണങ്ങളെല്ലാം നിങ്ങൾക്ക് ലഭ്യമാവും. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. മുടി നന്നായി ഉണങ്ങിയ ശേഷം ചീകി വൃത്തിയാക്കുക.

മുടിയ്ക്ക് വളരെയധികം പ്രശ്‌നങ്ങൾ ഉള്ളവർ ആഴ്ചയിൽ ഒരു ദിവസം ഇത് പരീക്ഷിക്കുക. ഒരു മാസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് തീർച്ചയായും നല്ല ഫലം ലഭിക്കും. പാർലറിൽ പോകാതെ, കെമിക്കലുകൾ ഉപയോഗിക്കാതെ, അധികം ചിലവില്ലാതെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് നിങ്ങളും കെരട്ടിൻ ട്രീറ്റ്‌മെന്റ് ചെയ്തു നോക്കൂ….