കപ്പ അധികം കഴിച്ചാൽ…

മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് കപ്പ അഥവാ മരച്ചീനി. ഇന്ന് കപ്പ കൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത വിഭവങ്ങൾ ഉണ്ടാകില്ല. കപ്പ ബിരിയാണി പോലും നമ്മുടെ തീൻ മേശകളിൽ ഇടം നേടിയിരിക്കുന്നു.

ഓരോ നാടുകളിലും ഈ കപ്പ പല പേരുകളിലാണ് അറിയപ്പെടുന്നത്. മരച്ചീനി, ചീനി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ കപ്പ ശരീരത്തിൽ പല ഗുണങ്ങളും നൽകുന്നുണ്ട്. വിറ്റാമിന് , മിനറൽസ് , പ്രോട്ടീൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് കപ്പ അധികം കഴിക്കാനും സാധിക്കില്ല. കപ്പ നിത്യേനെ കഴിക്കുന്നതിലൂടെ തടി, പ്രമേഹം തുടങ്ങിയവ വർധിക്കുകയും ചെയ്യും.

കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്‌. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്. കപ്പ കഴിച്ചാൽ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയർ നിറഞ്ഞത്‌ കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക. സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.