കഫംകെട്ട് ഉണ്ടോ? ഇങ്ങനെ ചെയ്തുനോക്കൂ.. നെഞ്ചിൽ കെട്ടികിടക്കുന്ന കഫം ഒരു നിമിഷം കൊണ്ട് ഉരുകി പോവുന്നത് കാണാം.!!

നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും ശ്വാസകോശ രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. കഫക്കെട്ട് മാറുന്നതിനായി ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചാൽ രോഗം പെട്ടെന്ന് മാറും പക്ഷെ കഫമെല്ലാം നെഞ്ചിൽ അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്.

ഇങ്ങനെ നെഞ്ചിൽ കഫം അടിഞ്ഞുകൂടി പലപ്പോഴും ശ്വാസം മുട്ടൽ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാക്കുന്നു. നെഞ്ചിലെ കഫം മാറുന്നതിന് വീട്ടിൽ തന്നെ ഒറ്റമൂലി ഉണ്ടാക്കാവുന്നതാണ്. നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്.

നാല് ചെറിയുള്ളി, രണ്ടു ഗ്ലാസ് വെള്ളം, ചെറിയ കഷ്ണം ശർക്കര, മഞ്ഞൾപൊടി, ഇഞ്ചി, നാല് വെളുത്തുള്ളി ഇവയൊക്കെയാണ് ഇതിന് ആവശ്യമുള്ള സാധങ്ങൾ. ശർക്കര ഇട്ട് വെള്ളം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. മധുരം ആവശ്യമുള്ളവർ മാത്രം ശർക്കര ഉപയോഗിച്ചാൽ മതി.

തിളച്ച വെള്ളത്തിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി ഇവ അരിഞ്ഞ് വെള്ളത്തിൽ തിളപ്പിക്കുക. ഇതിലേക്ക് മഞ്ഞൾപൊടി ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. ഇത് രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞും കഴിക്കുക. credit: NiSha Home Tips