മഞ്ജുവാര്യരുടെ വാക്കുകൾ കണ്ടപ്പോൾ…. പ്രതികരണം പങ്ക് വച്ച് കനി കുസൃതി!!!

ഈ വർഷത്തെ സംസ്ഥാന സർക്കാറിന്റെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതിയുടെ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയാണ് അപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിരിയാണി എന്ന ചിത്രത്തിനാണ് താരം അവാർഡ് നേടിയത്. രണ്ട് മുസ്ലീം സ്ത്രീകളുടെ ജീവിതവും അവർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്.

സജിൻ ബാബു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഖദീജയായാണ് കനി എത്തുന്നത്. സംസ്ഥാന അവാർഡനു മുൻപ് അന്താരാഷ്ട്ര അവാർഡുകൾ ചിത്രത്തിലെ പ്രകടനത്തിനായി കനി നേടിയിരുന്നു. തനിക്ക് അറിയാത്ത ജീവിതമായിരുന്നു ബിരിയാണിയിലേത്. കഥാപാത്ത്രതിനായ ഒന്ന് ഒരുങ്ങാൻ പോലുമുള്ള സമയം തനിക്ക് ലഭിച്ചില്ലെന്ന കനി പറയുന്നു.

അവാർഡ് വിവരങ്ങൾ അറിഞ്ഞപ്പോൾ മുതൽ നിരവധി താരങ്ങൾ കനിയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. അതിൽ മഞ്ജു വാര്യരുടെ പോസ്റ്റും അതിനോട് കനിയുടെ പ്രതികരണവുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിലാണ് വിശേഷം പങ്ക് വച്ചത്.

അവാർഡ് നേടിയ താരങ്ങളെ അഭിനന്ദിച്ചു കൊണ്ട് മഞ്ജു പോസ്റ്റ് ഇട്ടിരുന്നു. അതാണ് തന്റെ സ്വപ്‌നമെന്നും താൻ ഇപ്പോൾ മരിച്ചു പോകുമെന്നാണ് കനിയുടെ പ്രതികരണം. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെയും തന്റെ നിലപാടുകളിലൂടെയും വ്യത്യസ്ഥയാണ് കനി കുസൃതി.