ഓണത്തിനിടക്ക് പുട്ടു കച്ചവടം പോൽ; പ്രമോഷൻ പരിപാടിക്കിടെ കുരങ്ങ് ബിസിനസുമായി കല്യാണി പ്രിയദർശൻ… | Kalyani Priyadarshan Monkey Business

Kalyani Priyadarshan Monkey Business : ഇന്ന് മലയാളത്തിലെ മിന്നും താരമാണ് കല്യാണി പ്രിയദർശൻ. ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്റെ മകളായി സിനിമയിലെത്തിയ താരം വളരെ ചുരുക്കും സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കയായി മാറി കഴിഞ്ഞു. മറ്റ് ഭാഷകളിലൂടെ തുടങ്ങിയ ശേഷമാണ് കല്യാണി മലയാളത്തിലെത്തുന്നത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടക്കിടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.

ക്ഷണ നേരം കൊണ്ട് അവയെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം തല്ലുമാലയുടെ പ്രമോഷന്റെ ഭാഗമായി എടുത്ത തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്  ആരാധകാർക്കായി പങ്കുവെച്ചിട്ടുള്ളത്. പർപ്പിൾ വൈറ്റ് കോമ്പിനേഷൻ സ്യൂട്ടിലും കോട്ടിലുമാണ് കല്യാണി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കുരങ്ങന്റെ ചിത്രം പ്രിന്റ് ചെയ്ത വസ്ത്രത്തിൽ എത്തിയ താരം  തല്ലുമാല പ്രമോഷന്റെ സമയത്ത് കുരങ്ങ് ബിസിനസ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. നിരവധി താരങ്ങളും ആരാധകരുമാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്. കല്യാണിയുടെ ചിത്രത്തിന്  ടൂ ഗുഡ്ഡ് എന്നാണ് കീർത്തി സുരേഷ് കമന്റ് ചെയ്തിരിക്കുന്നത്. ഡ്രീംബാസ് ഇന്ത്യയാണ് കല്യാണിയുടെ മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓപ്പൺ ഹൗസ് സ്റ്റുഡിയോയുടെ പല്ലവിയാണ് താരത്തിന്റെ സ്റ്റൈലിസ്റ്റ്.

അമിത്കാഗദയാണ് മേക്കപ്പ്. കിരൺസാ ഫോട്ടോയാണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തമിഴിൽ ഹലോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.  പിന്നീട് നിരവധി ചിത്രത്തിൽ എത്തിയ നടി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ടൊവിനോ തോമസ് നായകനായി എത്തുന്ന ‘തല്ലുമാല’യാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം.