ഈ മോനാണ് ലോകത്തെ ഏറ്റവും ഭാഗ്യവാൻ ഇങ്ങനത്തെ കൂട്ടുകാരെ കിട്ടിയതുകൊണ്ട്.. കൊടുക്കാം ഈ കുട്ടികൾക്ക് ഒരു ബിഗ് സല്യൂട്ട്.!!

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് ചൊല്ല്. പല കാര്യത്തിലും അത് അർത്ഥവത്താണ്. നല്ല കൂട്ടുകാരുണ്ടെങ്കിൽ എന്ത് കുറവ് നമുക്കുണ്ടെങ്കിലും അത് പരിഹരിക്കാനായി ഇടംകയ്യായും വലം കയ്യായും അവർ ഉണ്ടാകും.

അത്തരത്തിൽ ഉള്ള കൂട്ടുകാരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കാലിനു സ്വാധീനമില്ലാത്ത ഒരു കുട്ടിയുടെ വീഡിയോ ആണ് സുഹൃത്ബന്ധത്തിൻറെ ഈ ദൃഢത കാണിച്ചുതരുന്നത്.

കൂട്ടുകാർ എല്ലാവരും കൂടി ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഈ വീഡിയോ പ്രത്യേകത എന്തെന്നാൽ കുട്ടികൾക്കിടയിൽ കാലിനു സ്വാധിനമില്ലാത്ത ഒരു കുട്ടിയുണ്ട്. കാഴ്ചക്കാരനായല്ല കളിക്കാരനായിത്തന്നെ.

വൈകല്യങ്ങളുടെ പേരിൽ ആളുകളെ കളിയാക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്നവരുള്ള നമ്മുടെ നാട്ടിൽ മാതൃകയായിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്മാർ. മുതിർന്നവരെ കണ്ടുപഠിക്ക് എന്ന് പറയുന്ന ചൊല്ല് മാറ്റി ഈ കുട്ടികളെ കണ്ട് പഠിക്കണം എന്നാക്കാൻ തക്ക ഒരു വീഡിയോ ആണിത്.