പുതിയ ചുവടു വെപ്പ് കല്യാണത്തിലേക്ക്.!! കളരിയിൽ വെച്ച് കണ്ടുമുട്ടി, കളരിയിൽ തന്നെ കല്യാണവും; കളരിത്തറ കല്യാണത്തിന് ശേഷം മനസ് തുറന്ന് ശില്പയും രാഹുലും.!! | Kalari Wedding Viral Couples Exclusive Interview

Kalari Wedding Viral Couples Exclusive Interview : അഗസ്ത്യം കളരിത്തറയിൽ ഒരു വ്യത്യസ്ത കല്യാണമാണ് ഡിസംബർ 28ന് നടന്നത്. കളരിത്തറയിലെ കതിർമണ്ഡപത്തിലേയ്ക്കാണ് ശില്പയും രാഹുലും കഴിഞ്ഞ ദിവസം എത്തിയത്. കളരിയിലെ കുരുന്നുകളാണ് വാളും പരിചയുമേന്തി കച്ചകെട്ടി രാഹുൽ സുരേഷിനെ ആനയിച്ചത്. ചെറുപായത്തിൽ തന്നെ അഗസ്ത്യയിലെത്തിയ ശില്പ കുറച്ച് കാലം പഠനത്തിനായി പുറത്ത്

പോയപ്പോഴാണ് രാഹുൽ അഗസ്ത്യയിലേയ്ക്ക് കളരി പഠിക്കാനായി എത്തുന്നത്. പഠനം കഴിഞ്ഞ് ശില്പ വീണ്ടും കളരിയിലേക്ക് വന്നപ്പോഴാണ് രാഹുലിനെ കാണുന്നത്. സെക്രട്ടേറിയറ്റിൽ ജോലി ചെയ്തിരുന്ന രാഹുൽ അവധിയെടുത്ത് കളരി അഭ്യസിക്കാനെത്തി. ശില്പയാകട്ടെ, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംങ്ങിനു ശേഷം പൂർണ്ണമായും കളരിയിലേക്ക് എത്തി. രാഹുൽ ആശാനായിരിക്കുമ്പോഴാണ്

ശില്പ ശിക്ഷകയായി എത്തുന്നത്. രാഹുലിൻ്റെ അമ്മ ഇവിടെ നിന്ന് കളരി പഠിച്ചതിനാൽ, അമ്മയുടെ സപ്പോർട്ട് കൂടുതൽ രാഹുലിന് ലഭിച്ചിരുന്നു. ശില്പയുടെ ബന്ധുക്കൾ ഫുൾ സപ്പോർട്ടായാണ് കളരിയിലേക്ക് വിട്ടത്. ഞങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും, രണ്ടു പേരുടെയും വീട്ടുകാർ സംസാരിച്ചാണ് കല്യാണം ഉറപ്പിച്ചതെന്നാണ് ഇവർ പറയുന്നത്. ഗുരുക്കളുടെ ഭാര്യ ഡിസൈൻ ചെയ്ത കളരിയുടെ വസ്ത്രങ്ങൾ

തന്നെയാണ് സെയ്വ്വ് ദ ഡെയ്റ്റിനുടുത്തത്. കല്യാണ വസ്ത്രങ്ങളൊക്കെ വളരെ സിംപിളായിരുന്നു. കല്യാണദിവസം ഒരുക്കിയ സദ്യ രാഹുൽ കഴിച്ചിരുന്നില്ല. കാരണം ചെറുപ്രായത്തിൽ തന്നെ ചപ്പാത്തി കഴിച്ചതിനാൽ ചപ്പാത്തി തന്നെയാണ് രാഹുൽ വിവാഹ ദിവസം കഴിച്ചത്. അധികമായി നോൺവെജ് കഴിക്കാറില്ലെന്നും, അത്യാവശ്യം കുറച്ചൊക്കെ നോൺവെജ് കഴിക്കാറുണ്ടെന്നാണ് രണ്ടു പേരും പറയുന്നത്. കളരിയാണ് ഞങ്ങൾ രണ്ടു പേരുടെയും ജീവിതം. അതിനാലാണ് കളരിയിൽ വച്ച് കല്യാണവും നടത്താൻ തീരുമാനിച്ചത്. അതിന് അഗസ്ത്യയിലെ മഹേഷ് ഗുരുക്കൾ കൂടി സമ്മതിച്ചതോടെ വ്യത്യസ്ത കല്യാണം നടത്താനും സാധിച്ചു. കല്യാണം കഴിഞ്ഞ ശേഷം ജമ്മുവിൽ ഹണിമൂൺ പോണമെന്ന് ആഗ്രഹമുണ്ട്, മടങ്ങി വന്ന് കളരി അഭ്യാസത്തിലേക്ക് കടക്കണമെന്നാണ് ശില്പയും രാഹുലും പറയുന്നത്.