മലയാളത്തിലേക്കുള്ള അരങ്ങേറ്റം ജയസൂര്യയുടെ നായികയായി.!! കത്തനാരുടെ കഥയിലെ നീലിയായി അനുഷ്ക ഷെട്ടി; പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ.!! | Anushka Shetty Joined Kathanar Movie

Anushka Shetty Joined Kathanar Movie : മലയാള സിനിമയിലെ പ്രശസ്ത നടനും, നിർമ്മാതാവും, ഗായകനുമായ താരമാണ് ജയസൂര്യ. സിനിമയിലെത്തി ഇരുപത് വർഷം പിന്നിട്ടിരിക്കുകയാണ് താരം. ‘ഊമപ്പെണ്ണിന് ഉരിയാടപ്പയനിൽ’ തുടങ്ങിയ താരത്തിൻ്റെ യാത്ര ഇപ്പോൾ കത്തനാറിൽ എത്തിയിരിക്കുകയാണ്.

20 വർഷം കൊണ്ട് മലയാള സിനിമയിൽ നല്ലൊരു സ്ഥാനം നിലനിർത്താൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ മലയാളികളുടെ പ്രിയ നായകൻ്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. കുറച്ച് നാളുകൾക്ക് ശേഷമാണ് ജയസൂര്യ പുതിയ ചിത്രമായ കത്തനാറിൽ അഭിനയിക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയാണ് നായികയായി എത്തുന്നത്. മലയാള സിനിമയിലേക്കുള്ള അനുഷ്കയുടെ ആദ്യത്തെ ചുവട് വയ്പ്പാണ് ഇത്.

ബാഹുബലിയിലെ അനുഷ്കയുടെ പ്രകടനം കണ്ട് മലയാളികളും അനുഷ്കയുടെ ആരാധകരാണ്. ഈ ചിത്രത്തെ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഗോകുലം ഗോപാലൻ്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന കത്തനാർ മൂന്ന് ഷെഡ്യൂളോളം പൂർത്തിയായി കഴിഞ്ഞു. കഴിഞ്ഞ വർഷം ഷൂട്ടിംങ്ങ് ആരംഭിച്ച ചിത്രത്തിൽ, ആദ്യ ഷെഡ്യൂളുകളിലൊന്നും അനുഷ്ക ഉണ്ടായിരുന്നില്ല.

ഇപ്പോൾ ചിത്രത്തിലേക്ക് ജോയിൻ ചെയ്തിരിക്കുകയാണ് അനുഷ്ക. കഴിഞ്ഞ ദിവസം ലൊക്കേഷനിൽ എത്തിയ അനുഷ്കയെ സംവിധായകൻ റോബൻ തോമസും, ജയസൂര്യയും മറ്റുള്ളവരും ചേർന്ന് വമ്പൻ സ്വീകരണമാണ് നൽകിയത്. ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ചിത്രത്തിലെ നായകനായ ജയസൂര്യ പങ്കുവെച്ച പോസ്റ്ററാണ് വൈറലായി മാറുന്നത്. കടമറ്റത്ത് കത്തനാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പൻ ബഞ്ചറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിൽ അനുഷ്ക ഷെട്ടിയുടെ പ്രതിഫലവും ചർച്ചയായി മാറുന്നുണ്ട്. ആറു കോടിയാണ് താരം അവസാനമായി വാങ്ങിയ പ്രതിഫലം.