ഹാപ്പി ബർത്ത് ഡേ വാവാച്ചിപൊന്നേ; പിറന്നാൾ ദിനത്തിൽ പുതിയ തുടക്കവുമായി താരപുത്രി, ആശംസയേകി താരങ്ങളും ആരാധകരും.!! | Kalabhavan Shajohn Daughter Hanna Shajohn Birthday Highlights

സിനിമാ നടൻ, നിർമ്മാതാവ്, ഹാസ്യനടൻ തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് കലാഭവൻ ഷാജോൺ. 2013ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ സഹദേവൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധയിലെത്തിയ നടനാണ് അദ്ദേഹം.

2001 മുതൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഡിനി ഷാജോൺ ആണ് ഭാര്യ. അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട് ഹന്നയും യോഹാന്നാനും. കുടുംബവുമായി എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ താരം പങ്കിടാറുണ്ട്. ഷാജോന്റെ മകൻ യോഹന്നാൻ സിനിമാലോകത്തേക്ക് കടന്നു എന്നത് വളരെ വാർത്തയായ ഒരു വിശേഷമായിരുന്നു. തൻ്റെ മകൻ സിനിമയിൽ അഭിനയിക്കുന്നു എന്ന വിശേഷം വളരെ അഭിമാനത്തോടെയാണ് താരം പങ്കുവെച്ചത്.

അച്ഛൻ്റെ പേരിൽ സിനിമാലോകത്തേക്ക് കടക്കരുതെന്നായിരുന്നു യോഹന്നാന്റെ ആഗ്രഹം. മകന്റെ ഫോട്ടോ സിനിമാ പ്രവർത്തകർക്ക് അയച്ചുകൊടുത്തത് ഷാജോണാണ്. എന്നാൽ ഓഡിഷന് ശേഷം മാത്രമേ അഭിനയത്തിലേക്ക് തിരഞ്ഞെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിനയശേഷിയുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിലെ നടനെ തിരഞ്ഞെടുത്തത്.

യോഹന്നാനൊപ്പം നവാഗതരായ രവീഷ്, ധനുഷ്, ഇർഫാൻ, മീനാക്ഷി, ട്രിനിറ്റി എന്നിവരും ചിത്രത്തിൽ വേഷമിട്ടു. ഇപ്പോൾ ഇതാ താരത്തിന്റെ മകളുടെ പിറന്നാൾ വിശേഷമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൂടാതെ ഹന്ന തന്റെ യുട്യൂബ് ചാനലിൽ പിറന്നാൾ വിശേഷത്തിന്റെ വീഡിയോ കൂടി പങ്കുവെച്ചിരുന്നു.