കുറ്റം പ്രതീഷിന്റെ തലയിൽ ചാരിവെച്ച് രക്ഷപെടാൻ സിദ്ധു..!! അനിരുദ്ധ് അച്ഛനിൽ പിടിമുറുക്കുമ്പോൾ കയ്യാങ്കളി കാര്യമാകുന്നു… | K K Menon home ride

K K Menon home ride : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരുള്ള പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. കുടുംബവിളക്കിൽ സിദ്ധാർഥ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ കെ കെ മേനോന് ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ സീരിയലിൽ താരത്തിന്റെ മകനായി വേഷമിടുന്ന നടൻ ആനന്ദ് കെ കെയുടെ ഫ്ലാറ്റിൽ അപ്രതീക്ഷിതസന്ദർശനം നടത്തിയതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കെ കെ പ്രതീക്ഷിക്കാത്ത സമയത്താണ് അതിരാവിലെ ആനന്ദ് മകനൊപ്പം ഫ്ലാറ്റിലെത്തുന്നത്. ആനന്ദിനെ കണ്ട ഉടൻ കെ കെ ഞെട്ടിപ്പോകുകയാണ്. ക്യാമറ കണ്ടതാണ് കെ കെയുടെ ഞെട്ടലിന് കാരണം. കെ കെയുടെ ഫ്ലാറ്റിൽ ചെരുപ്പുകളുടെ ഒരു വലിയ കളക്ഷൻ തന്നെയുണ്ട്. അതിൽ കൂടുതലും സീരിയലിൽ ഇളയ മകനായി വേഷമിടുന്ന നൂബിന്റേതാണെന്ന് പറഞ്ഞ് താരം രക്ഷപെടാൻ ശ്രമിക്കുന്നുണ്ട്. സീരിയലിലെ അച്ഛന് അപ്രതീക്ഷിതസമ്മാനവുമായാണ് ആനന്ദ് എത്തിയത്.

ഒരു പെട്ടി നിറയെ വാച്ചുകളുമായാണ് ആനന്ദ് എത്തിയത്. പൊതുവെ നിത്യജീവിതത്തിൽ ഒത്തിരി വാച്ചുകൾ ഉപയോഗിക്കുന്ന ആളാണ് കെ കെ. അച്ഛനും മകനും കൂടി വിഡിയോയിൽ തകർക്കുവാണെന്നാണ് ആരാധകർ പറയുന്നത്. കെ കെയുടെ അലമാരയിൽ കുറെ വസ്ത്രങ്ങളുണ്ടെന്നും അത് തുറന്ന് കാണിക്കാൻ ആനന്ദ് ശ്രമിക്കുന്നുമുണ്ട്. എന്നാൽ അവിടെയും നാണക്കാരനായ അച്ഛനെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്.

സീരിയലിൽ ഗൗരവക്കാരനായ അച്ഛനാണ് കെ കെ മേനോനെങ്കിലും യഥാർത്ഥജീവിതത്തിൽ വളരെ നർമ്മബോധമുള്ള ഒരാളാണ് താരം. വർഷങ്ങൾക്ക് മുൻപ് ഡോക്ടർ റാം എന്ന പരമ്പരയിൽ ടൈറ്റിൽ റോളിലെത്തിയ താരമാണ് നടൻ കെ കെ മേനോൻ. ഇപ്പോൾ മലയാളത്തിൽ വാനമ്പാടി എന്ന പേരിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയുടെ അന്യഭാഷാ പതിപ്പായ മൗനരാഗത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നുമുണ്ട് കെ കെ മേനോൻ. ഇതിനുമുന്നെയും ആനന്ദിന്റെ യൂ ടൂബ് ചാനലിൽ കെ കെ അതിഥിയായി എത്തിയിരുന്നു. അന്ന് ശരണ്യ ആനന്ദിനൊപ്പമാണ് താരം ചാനലിൽ അഭിമുഖത്തിനെത്തിയത്.