തുടക്കം മമ്മുക്കക്ക് ഒപ്പം മലയാളത്തിൽ!! ശേഷം ഹോളി വുഡിലേക്ക് തിരിച്ചെത്തി തമിഴ് മരുമകൾ; നീണ്ട ഇടവേളക്ക് ശേഷം വീണ്ടും തുടക്കത്തിലേക്ക് തന്നെ… | Jyotika To Bollywood Movies Malayalam

Jyotika To Bollywood Movies Malayalam : എക്കാലത്തെയും നായികമാരെ എടുത്ത് നോക്കിയാലും തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ജ്യോതിക. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ താരത്തിന്റെ കാൽ മുദ്ര പതിയാത്ത ഇൻഡസ്ട്രികൾ ചുരുക്കമാണ്. തമിഴ് ചിത്രങ്ങളിലാണ് കൂടുതൽ അഭിനയിച്ചിരുന്നതെങ്കിലും ജ്യോതികയുടെ അരങ്ങേറ്റ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ഒരു ഹിന്ദി ചിത്രം ആയിരുന്നു.

ഡോളി സാജാകെ റെക്‌ന എന്നായിരുന്നു ചിത്രത്തിന്റെ പേര്. അനിയത്തിപ്രാവ് എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പാണ് ഡോളി സാജാകെ റെക്‌ന. അക്ഷയ് ഖന്ന യായിരുന്നു ചിത്രത്തിലെ നായകൻ. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ ജ്യോതികക്ക്‌ കഴിഞ്ഞു. നിരവധി അവാർഡുകൾക്കും താരം നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാമായി നിറഞ്ഞു നിന്ന ജ്യോതിക തന്റെ കരിയറിൽ ഏറ്റവും ഉയർന്നു നിന്ന സമയത്താണ് സൂര്യയെ വിവാഹം ചെയ്തത്.

വിവാഹ ശേഷം മിക്ക നായികമാരെപ്പോലെയും അഭിനയ രംഗത്ത് നിന്ന് മാറി നിന്ന ജ്യോതിക വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചു വന്നു. 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചു വരവ്. മലയാളത്തിൽ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയ ഹൌ ഓൾഡ് ആർ യു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് 36 വയതിനിലെ. ഭർത്താവ് സൂര്യയുടെ അകമഴിഞ്ഞ പിന്തുണയാണ് തന്നെ വീണ്ടും ഇവിടെ നിർത്തുന്നതെന്ന് ജ്യോതിക തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല എല്ലാ താര ജോഡികൾക്കും മാതൃകയുമാണ് ഈ കുടുംബം.

ഇരുവരും ഇൻഡസ്ട്രിയിൽ തിളങ്ങി നിന്നത് രണ്ട് സമയങ്ങളിലാണ്. അന്ന് ചെയ്തത് പോലെ വാരിക്കോരി പടങ്ങൾ രണ്ട് പേരും ഇപ്പോൾ ചെയ്യുന്നില്ല. ഒരുപാട് സമയം എടുത്ത് ഏറ്റവും മികച്ച ചിത്രങ്ങളിൽ മാത്രം അഭിനയിക്കുന്ന രീതിയാണ് ഇരുവർക്കുമിപ്പോൾ. മലയാളത്തിൽ ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന കാതൽ എന്ന ചിത്രത്തിൽ നായികയായാണ് ജ്യോതിക എത്തുന്നത്. ഇപ്പോഴിതാ ഷൂട്ടിങ് കഴിഞ്ഞ ഹിന്ദി ചിത്രത്തിന്റെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെയ്ക്കുകയാണ് ജ്യോതിക. ശ്രീ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ക്രൂവിനോപ്പം നിൽക്കുന്ന ചിത്രമാണ് ജ്യോതിക പങ്ക് വെച്ചത്.സൂര്യ ഉൾപ്പെടെ നിരവധി ആളുകളാണ് ആശംസകളുമായി എത്തിയത്.

 

View this post on Instagram

 

A post shared by Jyotika (@jyotika)

Rate this post