രണ്ട് പതിറ്റാണ്ടിന്റെ ദൂരത്തിൽ സുരേഷ് ഗോപിക്കൊപ്പം നടി ജ്യോതി കൃഷ്ണ; മനോഹര ഓർമയുടെ മാസ്മരികത പങ്കുവെച്ച് പ്രിയതാരം.!! | Jyothi krishna Share Memory With Suresh Gopi

Jyothi krishna Share Memory With Suresh Gopi : വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകഹൃദയങ്ങളിൽ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ച താരമാണ് ജ്യോതി കൃഷ്ണ. താരത്തിന്റെ അഭിനയവും വ്യക്തിത്വം ആരെയും ആകർഷിക്കുന്ന തരത്തിലാണ്.നല്ലൊരു അഭിനയത്രി മാത്രമല്ല മോഡലും ആങ്കറും ആർജെയും കൂടിയാണ് ജ്യോതി കൃഷ്ണ.

2011ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ബോംബെയിലൂടെയാണ് മിനിസ്ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പിന്നീട് 2013 ൽ ഗോഡ് ഫോർ സെയിൽ, 2014 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ,2015 ജിത്തു ജോസഫ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടി. ഇവയെല്ലാംതാരത്തിന്റെ സിനിമ ജീവിതത്തിലെ നാഴിക കല്ലുകളാണ്.2017 ലാണ് താരം വിവാഹിതയാകുന്നത്.അരുൺ ആനന്ദ് രാജയാണ് ഭർത്താവ്.ഇരുവർക്കും ഏക മകനാണ് ധ്രുവ്.

തൃശ്ശൂരാണ് താരം ജനിച്ചുവളർന്നതെങ്കിലും ഇപ്പോൾ ദുബൈയിൽ ആണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ കരിയറിൽ ഏറ്റവും വലിയ സപ്പോർട്ട് ആണ് തന്റെ ഭർത്താവും മകനും . എന്റെ ഇഷ്ടപ്പെട്ട മേഖലയിൽ എല്ലാം സജീവമായി നിന്നുകൊണ്ടുതന്നെ താരം ഇത് തെളിയിക്കുന്നു. സോഷ്യൽ മീഡിയകളിൽ എല്ലാം വളരെയധികം ആക്ടീവ് ആണ് ജ്യോതി കൃഷ്ണ. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ ജ്യോതി മടിക്കാറില്ല.

2018ൽ പുറത്തിറങ്ങിയ മഞ്ജുവാര്യർ ചിത്രമായ ആമിയിൽ ആണ് അവസാനമായി അഭിനയിച്ചത്. സൂര്യ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ലാഫിംഗ് വില്ല സീസൺ ടൂവിലെ ഹോസ്റ്റായും ജ്യോതിക ആരാധകർക്ക് മുൻപിൽ നിറഞ്ഞു നിന്നിരുന്നു. പ്രശസ്ത നടൻ സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. കുട്ടിക്കാലം മുതൽ ഇരുവരും തമ്മിൽ പരിചയമുണ്ട്.ഇപ്പോഴതാ തന്റെ ഔദ്യോഗിക പേജിലൂടെ സുരേഷ് ഗോപിക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജ്യോതി…