ഒരു ജയിൽ പൂട്ടിച്ച ജയിൽചാട്ടം.. ലോകത്തിലെ ഏറ്റവും സെക്യൂരിറ്റിയുള്ള ജയിലിൽ നിന്നുമുള്ള ജയിൽ ചാട്ടത്തിൻറെ കഥ.!!!

കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോ തീരത്തുള്ള ഒരു ദീപാണ് ആൽക്കട്രാസ്. ഇതിൻറെ പ്രത്യേകത എന്തെന്നാൽ അമേരിക്കയിലെ ഏറ്റവും സെക്യൂരിറ്റിയുള്ള ജയിൽ ഉള്ളത് അവിടെയാണ്. ഒരാൾക്ക് പോലും അവിടെ നിന്ന് രക്ഷപെടാൻ എളുപ്പമല്ല എന്നതാണ് ഈ ജയിലിൻറെ പ്രത്യേകത.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഈ ജയിലിൽ നിന്ന് ജയിൽ ചാട്ടം നടക്കുന്നു എന്നതാണ് അമേരിക്കയെ അമ്പരിപ്പിച്ച കാര്യം. 1962 ൽ 3 ആളുകൾ ഈ ജയിലിൽ നിന്ന് ചാടി രക്ഷപ്പെടുന്നു. ഭക്ഷണം കഴിക്കുമ്പോൾ 3 പേരുടെ കുറവ് കാണുന്നു. അപ്പോഴാണ് അവിടത്തെ ഗാർഡുകൾ ശ്രദ്ധക്കുന്നത്.

ഇവരുടെ സെല്ലിലെത്തി നോക്കുമ്പോൾ 3 പേര് കിടക്കുന്നത് കാണുന്നു. തട്ടിനോക്കുമ്പോൾ അത് വെറും ഡമ്മി മാത്രമാണ്. ഇത്രയും സുരക്ഷിതമായ ഈ ജയിലിൽ നിന്ന് രാക്ഷപെടുക എന്നത് വളരെ അനായാസകരമാണ്. അഥവാ പുറത്തിറങ്ങിയാൽ തന്നെ കടൽ വെള്ളത്തിൻറെ ചൂട് 10 നും 12 ഡിഗ്രിക്കും താഴെയാണ്. പോരാത്തതിന് നല്ല തിരയും.

തടവുപുള്ളികൾക്ക് കിട്ടുന്ന മഴക്കോട്ട് ഉപയോഗിച്ച് ചങ്ങാടം ഉണ്ടാക്കി ഇതിൽ കാറ്റുനിറച്ച് അതിലാണ് ഇവർ രക്ഷപ്പെട്ടത്. എന്നാൽ ചാടിയവർ കരക്കെത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇവർ രക്ഷപ്പെട്ടതായാണ് സാഹചര്യ തെളിവുകൾ കാണിക്കുന്നത്. ഈ ജയിൽ ചാട്ടത്തോട് കൂടി ജയിൽ പൂട്ടുന്നു. കാരണം ഇവിടത്തെ ചിലവ് തന്നെ. വിശദമായി വീഡിയോയിൽ കാണാം. credit : Mlife Daily