ജയേട്ടന്റെ വീട്ടിൽ പുതിയ അഥിതി.!! 2.38 കോടിയുടെ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി ജയസൂര്യ; ലാലേട്ടനും രാജുവേട്ടനും പിന്നാലെ മോളിവുഡിലെ അടുത്ത റേഞ്ച് റോവർ ജയസൂര്യക്ക്.!! | Jayasurya Jayan Brought New Range Rover

Jayasurya Jayan Brought New Range Rover : മലയാള ചലച്ചിത്ര നിർമ്മാതാവ്, അഭിനേതാവ്, ഗായകൻ, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ജയസൂര്യ. 2002 ൽ റിലീസായ ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമായി മാറുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകൾ.

താരം അഭിനയിച്ച സിനിമകളായ സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, പുലിവാൽ കല്യാണം എന്നീ സിനിമകൾ ഇന്ന് മലയാളിയുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. പുണ്യാളൻ അഗർബത്തീസ്, ഞാൻ മേരിക്കുട്ടി,പ്രേതം, സു സു സുധി വാത്മീകം, എന്നിവയെല്ലാം താരത്തിന്റെതായി എടുത്തു പറയേണ്ട ചില ചിത്രങ്ങളാണ്. ഇപ്പോഴിതാ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഒരു ചിത്രമാണ് ബിഗ്സ്ക്രീനിൽ പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.

“കത്തനാർ : ദി വൈൽഡ് സോർസറർ” എന്നാണ് ചിത്രത്തിന്റെ പേര്. മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതമാണ് ഈ ചിത്രം പറയുനനത്. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ഹോം’, ‘ജോ ആൻഡ് ദ ബോയ്’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ സമയത്താണ് താരത്തിനെ കുറിച്ചുള്ള മറ്റൊരു വാർത്ത സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം നേടുന്നത്. യാത്രകൾക്കായി ഒരു പുതിയ കൂട്ടു സ്വന്തമാക്കിയിരിക്കുകയാണ് പ്രിയ താരം. ഏറ്റവും പുതിയ മോഡലിലുള്ള റേഞ്ച് റോവർ സ്പോട്ടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ഭാര്യ സരിത, മക്കളായ വേദ, ആദി എന്നിവർക്കൊപ്പം എത്തിയാണ് താരം പുതിയ കാർ ഏറ്റുവാങ്ങിയത്. 2.38 കോടി രൂപയാണ് ഇതിന്റെ നിലവിലത്തെ ഓൺ റോഡ് പ്രൈസ്. മെർസിഡീസ് ബെൻസ് B-ക്ലാസ്, ജാഗ്വർ XF, ലെക്‌സസ് ES 300h തുടങ്ങിയ വണ്ടികളുള്ള താരത്തിന്റെ ഗ്യാരേജിലേക്കാണ് പുതിയ റെയിഞ്ച് റോവർ എത്തുന്നത്. മമ്മൂട്ടിയെ പോലെ തന്നെ തന്റെ വാഹനങ്ങൾക്കും ഇഷ്‌ട നമ്പർ സ്വന്തമാക്കുന്നയാളാണ് ജയസൂര്യ. 1122 എന്ന നമ്പരാണ് താരത്തിന്റെ മോഡലുകൾക്കുള്ളത്. മോളിവുഡിൽ പൃഥ്വിരാജ്, മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, ടൊവിനോ തോമസ് പോലുള്ളവരും ഇതിനു മുമ്പ് റേഞ്ച് റേവർ സ്പോർട്ട് സ്വന്തമാക്കിയവരാണ്. ഈ മോളിവുഡ് ലിസ്റ്റിലേക്കാണ് ജയസൂര്യയും അംഗമായിരിക്കുന്നത്.