ഫസ്റ്റ് ടേക്കിൽ തന്നെ ഓക്കേ ആയി!! ഇത്ര നാൾ ചേച്ചി എവിടെ ആയിരുന്നു എന്ന് സംവിധായകൻ പറഞ്ഞു; ജയ ജയ ഹെയിൽ ബേസിലിന്റെ അമ്മയായി അഭിനയിച്ച കനകം പറയുന്നു… | Jaya Jaya Jaya Hai Movie Actress Kudassanad Kanakam Interview Malayalam

Jaya Jaya Jaya Hai Movie Actress Kudassanad Kanakam Interview Malayalam : ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മലയാള ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ഈ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കുടശ്ശനാട്‌ കനകം.നല്ലൊരു വേഷത്തിനായി മലയാളത്തിലെ കുറേ സംവിധായകരുടെ കാല് പിടിച്ചിട്ടുണ്ട് എന്ന് താരം അടുത്തിടെ ഇറങ്ങിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴാണ് നല്ലൊരു അവസരം കിട്ടിയത്. ഇതൊരു തുടക്കം മാത്രമാണ് എന്നും താരം പറയുന്നുണ്ട് .

ഇനിയും കുറേ സിനിമകളിൽ അമ്മവേഷം ചെയ്യണമെന്നാണ് താരത്തിന്റെ ആഗ്രഹം. ചിത്രത്തിൽ പല ഡയലോഗുകളും താൻ തന്റെ കയ്യിൽനിന്നുമിടുന്നതാണെന്നും താരം പറയുന്നുണ്ട്.വാണിജ്യപരമായ മലയാള സിനിമ വർഷങ്ങളായി അക്രമാസക്തരായ ഭർത്താക്കന്മാരെ നല്ലവരായി എഴുതിക്കൊണ്ടും അവരുടെ പെരുമാറ്റം ഹാസ്യാത്മകമായി എഴുതിക്കൊണ്ടും അവരെ സാധാരണവൽക്കരിച്ചിട്ടുണ്ട്.

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ സംവിധായകനും എഴുത്തുകാരനുമായ വിപിൻ ദാസിന്റെയും സഹ-എഴുത്തുകാരൻ നാഷിദ് മുഹമ്മദ് ഫാമിയുടെയും ദൗത്യം ഇതായിരുന്നില്ല പകരം അധിക്ഷേപിക്കുന്ന മനുഷ്യരെ താഴെയിറക്കാനുള്ള ഒരു മാർഗമായാണ് ഇരുവരും ഈ ചിത്രം നിർമ്മിച്ചത്.ഇതിൽ ബേസിൽ ജോസഫ് അഭിനയിച്ച രാജേഷിന്റെ അമ്മയായി വന്നു മരുമകളോടൊപ്പവും പിന്നീട് മകനോടൊപ്പവും നിൽക്കുന്ന അമ്മയാണ് കുടശ്ശനാട്‌ കനകം മാറിയത്. ഒരൊറ്റ സിനിമക്കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടിയാണ് കനകം.

താരത്തിന്റെ കഴിവിൽ മതിമറന്ന നിർമ്മാതാവ് മലയാള സിനിമയിലേക്ക് നേരം തെറ്റി വന്ന നടിയാണ് കനകം എന്നാണ് വിശേഷിപ്പിച്ചത്.ബോക്സ്‌ ഓഫീസിൽ 40 കോടിയാണ് പടം നേടിയത്.ഇതോടെ ഈ വർഷത്തെ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഈ ചിത്രം. ഒക്ടോബർ 28നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ഒരു മാസമാകുമ്പോഴും റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും ചിത്രം വൻ വിജയമാണ്.കുടുംബപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം കേരളത്തിലെ കുടുംബങ്ങൾ ഒന്നടങ്കം സ്വീകരിക്കുകയായിരുന്നു.

Rate this post