സംഗതി കളറാകും എന്ന് ലാലേട്ടൻ ആദ്യം തൊട്ട് പറഞ്ഞെങ്കിലും ശരിക്കും കളറായത് റിയാസ് വന്നപ്പോഴാണെന്ന് ആരാധകർ… | Jasmine M Moosa And Nimisha Supporting Riyas In Bigg Boss
Jasmine M Moosa And Nimisha Supporting Riyas In Bigg Boss : “ഒരു സംശയവുമില്ല മുത്തേ..നീ തന്നെയാണെടാ ഞങ്ങളുടെ റിയൽ വിന്നർ..” പറയുന്നത് ജാസ്മിനും നിമിഷയുമാണെങ്കിലും ഈയൊരു കാര്യം മാത്രം ജാസ്മിനെയും നിമിഷയെയും ഇഷ്ട്ടപ്പെടാത്ത ബിഗ്ഗ്ബോസ് പ്രേക്ഷകരും ഒന്ന് സമ്മതിച്ചുകൊടുക്കും, റിയാസിന് വേണ്ടി കയ്യടിക്കും. അതെ, റിയാസ് തന്നെയാണ് യഥാർത്ഥ ബിഗ്ഗ്ബോസ് വിജയി എന്ന് ഉറപ്പിച്ചുപറയുകയാണ് മലയാളക്കര. ഈ സീസണിലെ മാത്രമല്ല, കഴിഞ്ഞ നാല് സീസണിലെ മത്സരാർത്ഥികളെ നിരത്തിനിർത്തിയാലും റിയാസ് തന്നെയാണ് ഏറ്റവും മികച്ച ബിഗ്ഗ്ബോസ് പ്ലെയർ.
ബിഗ്ഗ്ബോസിൽ റിയാസിന്റെ ആദ്യപകുതി അദ്ദേഹത്തെ പൂർണമായും ഒരു വില്ലനായി തോന്നിയെങ്കിൽ, വെറും ഇരുപത്തിനാല് വയസുകാരനായ ആ പയ്യൻ ഒരു സിനിമയിലേതെന്ന പോലെ കൊടുംക്രൂരനായ ഒരു വില്ലൻ വേഷത്തിൽ അവതരിച്ചിട്ടുണ്ടെങ്കിൽ അതാണ് യഥാർത്ഥ ബിഗ്ഗ്ബോസ് ഗെയിമർ. അത് മനസിലാക്കാതെ പോയവരാണ് അനർഹമായവർക്ക് വോട്ട് ചെയ്യുക വഴി റിയാസിനെ തോൽപ്പിച്ചുകളഞ്ഞത്.

ഇപ്പോഴിതാ ബിഗ്ഗ്ബോസ് ഗ്രാൻഡ് ഫിനാലെക്ക് ശേഷം നടന്ന പാർട്ടിയിൽ നിന്നുള്ള ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. റിയാസിന്റെ രണ്ട് കവിളിലും ഉമ്മവെക്കുന്ന ജാസ്മിനും നിമിഷയുമാണ് ചിത്രങ്ങളിൽ. ജാസ്മിനും നിമിഷക്കുമൊപ്പം ഏറെ ഹാപ്പിയാണ് റിയാസ്. ഇന്നലെ ഗ്രാൻഡ് ഫിനാലെ വേദിയിൽ ഏറെ സങ്കടത്തോടെ തന്നെയാണ് റിയാസിനെ കണ്ടത്. മുഖം മൂടികൾ ധരിച്ച് നിൽക്കുന്നവരെ പോലെ ബിഗ്ഗ്ബോസിൽ താൻ ഒന്നും ചെയ്തുവെച്ചിട്ടില്ല എന്നുകൂടി റിയാസ് പറഞ്ഞിരുന്നു. റിയാസിന്റെ മുഖത്ത് സങ്കടം അണപൊട്ടുന്നുണ്ടായിരുന്നു.
ഫിനാലെക്ക് ശേഷം നടന്ന പാർട്ടിയിലാണ് ജാസ്മിനും നിമിഷക്കുമൊപ്പം റിയാസ് അൽപ്പമെങ്കിലും സന്തോഷം കണ്ടെത്താൻ ശ്രമിച്ചത്. വൈൽഡ് കാർഡ് എൻട്രിയായി ബിഗ്ഗ്ബോസ് ഷോയിലേക്ക് വന്ന റിയാസ് തുടക്കം മുതലേ ഷോയിൽ ഉണ്ടാകേണ്ടാതിരുന്നു എന്നും പറയുകയാണ് ഇപ്പോൾ പ്രേക്ഷകർ. ‘ഇനി സംഗതി കളറാകും’ എന്ന് ഷോയുടെ അവതാരകൻ മോഹൻലാൽ തുടക്കം മുതൽ പറഞ്ഞിരുന്നുവെങ്കിലും റിയാസ് സലിം വന്നതോടെയാണ് ശരിക്കും സംഭവം കളറായതെന്നും പ്രേക്ഷകർ പറയുന്നുണ്ട്.