തെലുങ്കിൽ സിനിമാ സംവിധാനത്തനൊരുങ്ങി ഐ.വി.ശശിയുടെ മകൻ അനി.ഐ.വി.ശശി!!!

മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് സംവിധായകനായ ഐ.വി.ശശിയുടെ മകൻ തെലുങ്കിൽ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നു. തെലുങ്കിൽ തന്റെ ആദ്യചിത്രം സംവിധാനം ചെയ്യുകയാണ് ഐ.വിശശിയുടെ മകൻ അനി.

ഐ.വി.ശശി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അനി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടു. ചിത്രത്തിന് നിരവധി താരങ്ങളാണ് ആശംസകൾ അർപ്പിച്ച് കമന്റുകൾ ചെയ്തിട്ടുള്ളത്. നിന്നിലാ നിന്നിലാ എന്നാണ് ചിത്രത്തിന്റെ പേര്. നിത്യമേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒരു ഷെഫിന്റെ വേഷത്തിലാവും അശോക് സെൽവൻ എത്തുന്നതച് എന്നാണ് റിപ്പോർട്ടുകൾ. അശോക് സെൽവന്റെ ആദ്യ തെലുങ്ക് ചിത്രമാണിതെന്ന് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്ററിൽ കുറിച്ചു. ചിത്രം ഒരു റൊമാന്റിക് കോമഡി എന്റർടെയ്‌നറാണ്. ചിത്രത്തിൽ നാസർ സത്യ എന്നിവരും അഭിനയിക്കുന്നുണ്ട്.

ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ. എന്തായാലും മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായിരുന്ന ഐ.വി.ശശിയുടെ മകൻ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.