ഹണി റോസിന് ക്ഷേത്രം പണിത് ആരാധകൻ; പിറന്നാളിന് പായസം ഉണ്ടാക്കി എല്ലാവര്ക്കും നൽകും.!! | Honey Rose Talks About Fan Made Temple

Honey Rose Talks About Fan Made Temple : വിനയൻ സംവിധാനം ചെയ്ത ബോയ്‌ഫ്രണ്ട്‌ എന്ന ചിത്രത്തിലൂടെ ആണ് ഹണി റോസ് തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. ഫ്ലവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു ഹണി സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെച്ചത്.

ട്രിവാൻഡ്രം ലോഡ്ജിൽ ധ്വനിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഈ സിനിമയ്ക്കു ശേഷമാണ് തനിക്ക് ധ്വനി എന്ന പേര് വന്നതെന്ന് ഹണി പറയുന്നു. ഹണി എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ ചിലരൊക്കെ ധ്വനി എന്ന് വിളിക്കാറുണ്ട്. ധ്വനി എന്ന് വിളിക്കുമ്പോൾ എനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴെല്ലാം വേറെ വേറെ പേരുകളാണ് വിളിച്ചത്. പേരുണ്ടാക്കാൻ ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു.

9-ാം ക്ലാസിൽ പഠിച്ചിരുന്ന സമയത്താണ് സിനിമയിൽ അവസരം ലഭിച്ചത്. വിനയൻ സാറിന്റെ ലൊക്കേഷനിൽ പോയി കണ്ടിരുന്നു. അപ്പോൾ തീരെ കുട്ടിയാണ്, കുറച്ചൂടെ കഴിയട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് സാർ ബോയ് ഫ്രണ്ടിലേക്ക് വിളിച്ചത്. നായികയാവണമെന്നായിരുന്നു തുടക്കത്തിലേ ആഗ്രഹിച്ചത്. ഓഡീഷനിലൂടെയായാണ് വിനയൻ സാർ അവസരം തന്നത്. അതിന് ശേഷമായി തമിഴിൽ അഭിനയിച്ചിരുന്നു. അത്രയധികം അവസരങ്ങളൊന്നും അന്ന് ലഭിച്ചിരുന്നില്ല. കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. സ്വന്തം നാടായ തൊടുപുഴ തന്നെയാണ് ഇപ്പോഴും ഇഷ്ടമുള്ളത്. കുടുംബത്തിലാരും സിനിമയിൽ അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. സിനിമയിൽ വന്നതിന് ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. സ്ട്രഗിളിങ് ടൈമിൽ നമ്മളെ ചൂഷണം ചെയ്യാൻ ആളുണ്ടാവും.

ഫിസിക്കലിയുള്ള പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. മാനസികമായി പലരും തളർത്തിയിട്ടുണ്ട്. പല കമന്റുകൾ കേട്ടപ്പോഴും ഷോക്കായിട്ടുണ്ട്. ഒരു സിനിമയിൽ ജോലി കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് ചെയ്തിരുന്ന സമയത്താണ് എന്റെ കോൺഫിഡൻസ് കളയുന്ന സംഭവം വന്നത്. ആദ്യത്തെ ഷെഡ്യൂളിൽ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് സംവിധായകൻ മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങിയത്. ഞാൻ പ്രതികരിച്ചിരുന്നില്ല. ഷൂട്ടിനിടയിൽ എന്തെങ്കിലും തെറ്റുകൾ വന്നാൽ നന്നായി ചീത്ത വിളിക്കുമായിരുന്നു. നിർമ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനാവുമായിരുന്നില്ല. ആ സിനിമ നന്നായി പോയിരുന്നില്ല. ആ സംഭവത്തിൽ നിന്നും റിക്കവറാവാൻ കുറേ സമയമെടുത്തു. എന്റെ കോൺഫിഡൻസിനെ വല്ലാതെ ബാധിച്ച കാര്യമായിരുന്നു ഇത്. ആ സമയത്ത് അമ്മയിൽ ജോയിൻ ചെയ്‌തിരുന്നില്ല. എന്നോട് അങ്ങനെ പെരുമാറില്ലെന്നും ഇപ്പോഴത്തെ കാലമാണെങ്കിൽ ആരും എന്നോട് അങ്ങനെ പെരുമാറില്ലെന്നും ഹണി പറയുന്നു. വിവാഹശേഷവും അഭിനയത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതൊക്കെ നോക്കിയേ കല്യാണം നടത്തുള്ളൂ. ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം ചെയ്യില്ല. എന്തിനാണ് പലരും വിവാഹശേഷം അഭിനയം നിർത്തുന്നതെന്ന് മനസിലാവുന്നില്ലെന്നും താരം പറഞ്ഞിരുന്നു.