ഗുരുവായൂരപ്പനെ തൊഴുത് ആനക്കോട്ട സന്ദർശനം; പുന്നത്തൂർ കോട്ടയിൽ ഗജവീരന്മാരെ വണങ്ങി ചിപ്പി രഞ്ജിത്ത്.!! | Chippy Renjith In Anakotta With Menaka Suresh

Chippy Renjith In Anakotta With Menaka Suresh : മലയാള ചലച്ചിത്ര രംഗത്തെ മികച്ച നടിയാണ് ചിപ്പി രഞ്ജിത്ത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, കൂടുതലായും സഹനടിയായാണ് കൂടുതൽ തിളങ്ങിയത്. 1993-ൽ പുറത്തിറങ്ങിയ സോപാനം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം സംവിധായകൻ രഞ്ജിത്തിനെ വിവാഹം കഴിച്ച ശേഷം നിർമ്മാണമേഖലയിലേക്കാണ് കാലെടുത്തു വച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലാണ് താരം സജീവമായി തുടരുന്നത്. സൂര്യ ടിവിയിലെ സ്ത്രീജന്മം എന്ന പരമ്പരയിലൂടെയാണ് താരം സീരിയലിൽ തുടക്കം കുറിച്ചതെങ്കിലും, പിന്നീട് താരത്തിന് തന്നെ നിർമ്മാണത്തിലുള്ള വാനമ്പാടി, സാന്ത്വനം എന്നീ പരമ്പരകളിലും താരം അഭിനയിച്ചു.

സാന്ത്വനത്തിലെ ചിപ്പിയുടെ കഥാപാത്രത്തിലൂടെ വീട്ടമ്മമാരുടെ പ്രിയതാരമായി മാറി. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും, താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വാർത്തയാണ് വൈറലായി മാറുന്നത്. താരം ഗുരുവായൂർ അമ്പലത്തിൽ പോയപ്പോഴുള്ള ഒരു വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള ചിത്രമാണ് താരം പങ്കുവച്ചത്.

‘പുന്നത്തൂർകോട്ട ഒരു കാലത്ത് ഒരു പ്രാദേശിക ഭരണാധികാരിയുടെ കൊട്ടാരമായിരുന്നു. എന്നാൽ കൊട്ടാരം ഗ്രൗണ്ടിൽ ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുളള ആനകളെ പാർപ്പിക്കാൻ ഉപയോഗിക്കുന്നു. അത് ആനക്കോട്ട എന്ന് പുന നാമകരണം ചെയ്യപ്പെട്ടു.’ ഇങ്ങനെയാണ് താരം കുറിച്ചത്. ചിപ്പിയുടെയും മേനകയുടെയും കൂടെയുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഫോട്ടോഗ്രാഫർ മിഥുൻ നെല്ലുവയും എത്തുകയുണ്ടായി.’ മലയാള സിനിമയിലെ അഭിമാനതാരങ്ങൾ.ചിപ്പിചേച്ചിക്കും, മേനക ചേച്ചിക്കുമൊപ്പം ഗുരുവായൂർ സന്നിധിയിൽ.’ ഇങ്ങനെയാണ് മിഥുൻകുറിച്ചത്.