മമ്മുക്കക്ക് പറ്റുമെങ്കിൽ എനിക്കും പറ്റും, ഹല്ല പിന്നെ; എന്റെ പൊന്നോ ഹരിശ്രീ അശോകൻ ചേട്ടൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.!! | Harisree Asokan New Look Viral

Harisree Asokan New Look Viral : ഏറെ ചിരിപ്പിച്ചു മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ ചില താരങ്ങളുണ്ട്. മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ പോലും അടയാളപ്പെടുത്താൻ കഴിയുന്നത് അവരിലൂടെ ആയിരിക്കും. അത്തരത്തിൽ മലയാളി പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കുന്ന സിനിമ താരമാണ് ഹരിശ്രീ അശോകൻ.

കാലത്തിനൊപ്പം സഞ്ചരിച്ചു കാലഘട്ടങ്ങളെ അതിജീവിച്ചു ഇന്നും ചിരി പടർത്തുന്ന മനോഹര കഥാപാത്രങ്ങളെയാണ് താരം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. മിമിക്രിയിലൂടെ കടന്ന് വന്നു മലയാളത്തിന്റെ ഹാസ്യ രാജാവായി മാറിയ ഹരിശ്രീ അശോകൻ മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു കലാകാരൻ തന്നെയാണ്. നിരവധി തമാശ കഥാപാത്രങ്ങളും നർമ്മ മുഹൂർത്തങ്ങളും താരം നമുക്ക് സമ്മാനിച്ചിട്ടുണ്ട് എങ്കിലും പഞ്ചാബി ഹൗസിലെ രമണൻ പോലുള്ള കഥാപാത്രങ്ങൾ ഇന്നും യുവത്വം ആഘോഷിക്കുന്നത് കാണുമ്പോൾ മനസിലാക്കാം ഹരിശ്രീ അശോകൻ എന്ന നടന്റെ റേഞ്ച്.

ഇപോഴിതാ താരത്തിന്റെ മകനും അച്ഛന്റെ പാത തന്നെ സ്വീകരിച്ചു സിനിമയിൽ എത്തി മികച്ച ഒരു നടനായി മാറിയിരിക്കുകയാണ്. ഇന്ന് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകന്റെ ഏക മകൻ അർജുൻ അശോകൻ. തുടക്കത്തിൽ ഹരിശ്രീ അശോകനോടുള്ള സ്നേഹമാണ് എല്ലാവരും അർജുൻ അശോകനോട് കാണിച്ചിരുന്നത് എങ്കിൽ ഇപ്പോൾ അർജുൻ അശോകന്റെ പിതാവ് എന്ന രീതിയിൽ പോലും ഹരിശ്രീ അശോകൻ അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

എങ്കിലും സിനിമയിലുള്ള തന്റെ ആധിപത്യം അങ്ങനെ അങ്ങ് വിട്ട് കൊടുക്കാൻ തയ്യാറല്ല താരം. മകനെ വെല്ലുന്ന ലുക്കിൽ ട്രെൻഡിയായി ഡ്രസ്സ്‌ ചെയ്ത് എത്തിയ ഹരിശ്രീ അശോകന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അന്പത്തിയോൻപതാം വയസ്സിലും യുവാക്കളെ തോൽപ്പിക്കുന്ന താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മമ്മൂട്ടിയെപ്പോലെ എയ്ജ് ഇൻ റിവേഴ്സ് ഗിയർ ആണോ എന്നും.സെലിബ്രിറ്റി മക്കളുമായി മത്സരമാണോ അച്ചന്മാർ എന്നുമൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.