ഒപ്പിട്ട് ഒന്നായി, ശേഷം ഒരുമിച്ച് ഒരു ഹണിമൂണും; ദുബായിൽ മധുവിധു ആഘോഷമാക്കി സന അൽത്താഫും ഹക്കീം ഷാജഹാനും.!! | Hakim Shahjahan Sana Althaf Honeymoon To Dubai

Hakim Shahjahan Sana Althaf Honeymoon To Dubai : സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ആളുകൾക്ക് സുപരിചിതനായ താരമാണ് ഹക്കീം ഷാ. 2020ൽ പുറത്തിറങ്ങിയ പ്രണയ വിലാസം എന്ന ചിത്രത്തിലൂടെയാണ് ഹക്കീമിനെ ആളുകൾ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.

സോഷ്യൽ മീഡിയയിലും നവമാധ്യമ രംഗത്തും താരം സജീവസാന്നിധ്യവും ആണ്. സിനിമാതാരം തന്നെയായ സന അൽത്താഫിനെയാണ് ഹക്കീം വിവാഹം കഴിച്ചിരിക്കുന്നത്. രജിസ്റ്റർ വിവാഹമാണ് ഇരുവരും നടത്തിയത് എന്ന് താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങളിൽ നിന്നും വ്യക്തമായിരുന്നു. തൊടുപുഴ സ്വദേശിയായ ഹക്കീം, മാർട്ടിൻപ്രകാർട്ടിൽ സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ശേഷം മാർട്ടിൻപ്രക്കാട്ടിലിന്റെ തന്നെ ചാർലിയിൽ സഹസംവിധായകനായി ജോലിചെയ്ത ഇദ്ദേഹം രക്ഷാധികാരി ബൈജു, കൊത്ത്, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.

ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന താരത്തിന്റെ ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസപിടിച്ചു പറ്റുകയും ചെയ്തിരുന്നു.ഇപ്പോൾ ബുർജ് ഖലീഫയുടെ സൗന്ദര്യം ആസ്വദിച്ച് ഹക്കിം ഷാജഹാനും ഭാര്യയും മരുഭൂമി യാത്ര ആഘോഷമാക്കി മാറ്റുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.